ചെറിയ സ്ഥലത്ത് സൗകര്യങ്ങളുള്ള പുതിയ വീട്

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list 503ta8jdm27qi27t98sm01guhs

എറണാകുളം ഇരുമ്പനത്താണ് ദീപുവിന്റെയും ലേഖയുടെയും പുതിയ വീട്. പഴയ വീട് പൊളിച്ചാണ് പുതിയ വീട് പണിയാൻ പദ്ധതിയിട്ടത്.

വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടായിരുന്നു ആശങ്ക, കൂടാതെ പ്ലോട്ടിൽ കിണറുമുണ്ട്. ഇത് നികത്താതെ വീട് നിർമിക്കണം. പൊതുവെ ചെറിയ പ്ലോട്ടുകളിൽ പെട്ടിക്കൂട് വീടുകൾ വയ്ക്കുന്നതാണ് ഇപ്പോൾ പ്രായോഗികമായ ട്രെൻഡ്. അതിൽ ചെറിയ മാറ്റം വരുത്തി. മുന്നിൽ സ്ലോപ് റൂഫും പിന്നിൽ ഫ്ലാറ്റ് റൂഫും ഇടകലർത്തി പുറംകാഴ്ച ചിട്ടപ്പെടുത്തി.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2500ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ചെറിയ സ്ഥലത്ത് പരമാവധി വിശാലത തോന്നാൻ സെമി-ഓപൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഓപൺ ഹാളിന്റെ ഭാഗമാണ്.

ഒത്തുചേർന്ന് സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനുമുള്ള ഇടങ്ങളാണ് ഒരുക്കിയത്.

ഒരുപാട് ഫർണിച്ചർ കുത്തിനിറച്ചിട്ടില്ല. ഫോർമൽ ലിവിങ്ങിൽ ഒരു സോഫയും കസേരയുമേയുള്ളൂ. സമീപം കോർട്യാർഡ് നൽകി. ഇതുവഴി ലൈറ്റ് ഉള്ളിലെത്തുമ്പോൾ ഇടം കൂടുതൽ തെളിച്ചവും വലുപ്പവുമുള്ളതായി അനുഭവപ്പെടുന്നു.

അധികം കടുംനിറങ്ങൾ ഉള്ളിൽ ഉപയോഗിച്ചിട്ടില്ല. മൊറോക്കൻ ഫിനിഷുള്ള ടൈലുകൾ നിലത്ത് ഭംഗി നിറയ്ക്കുന്നു.

സ്റ്റെയറിനോട് ചേർന്നാണ് ഫാമിലി ലിവിങ്. ഇവിടെ സ്‌റ്റെയർ പടികളിലും ഇരിക്കാം. ഇരുനിലകളും തമ്മിലുള്ള കണക്‌ഷൻ സ്‌പേസും ഇവിടമാണ്.

അടുക്കളയിൽ ധാരാളം ഓവർഹെഡ്, ബോട്ടം ക്യാബിനറ്റുകൾ സ്ഥാപിച്ചു. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. ഡൈനിങ്ങിലേക്ക് തുറന്ന കിച്ചനായതിനാൽ പാചകം ചെയ്യുമ്പോൾ ഒറ്റപ്പെടലിന്റെ അനുഭവമുണ്ടാകില്ല.

മുകളിലും താഴെയും സമാന പ്ലാനിലുള്ള രണ്ടു വീതം കിടപ്പുമുറികൾ ഒരുക്കി. നാച്ചുറൽ ലൈറ്റ് ലഭിക്കുംവിധം ജാലകങ്ങൾ ചിട്ടപ്പെടുത്തി. വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവയുമുണ്ട്.

ആഗ്രഹിച്ചതിനേക്കാൾ നല്ലൊരു വീട് ലഭിച്ചതിൽ വീട്ടുകാർ ഒരുപാട് സന്തോഷത്തിലാണ്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article