കോട്ടയം പൊൻകുന്നത്താണ് അമലിന്റെ ഈ സ്വപ്നഭവനം. 50 വർഷം പഴയ വീട് പൊളിച്ചാണ് സൗകര്യങ്ങളുള്ള പുതിയ വീട് പണിതത്.
നാലു തട്ടുകളായി ചരിഞ്ഞ മേൽക്കൂരയാണ് എലിവേഷന്റെ ഭംഗി. നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് പഴയ ഓടുവിരിച്ചു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
പ്രധാന വാതിൽ കടന്ന് പ്രവേശിക്കുന്നത് ലിവിങ് സ്പേസിലേക്കാണ്. സെമി ഓപൺ രീതിയിലാണ് വീടിന്റെ ഇന്റീരിയർ. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു.
ഗ്രേ കളറിലുള്ള മാറ്റ് ഫിനിഷ്ഡ് ടൈലുകളാണ് ഫ്ലോറിങ്ങിനായി ഉപയോഗിച്ചത്. ഫർണിച്ചറുകൾക്കും കബോർഡുകൾക്കും ഫ്ലോറിങ്ങിനോട് ചേർന്നു നിൽക്കുന്ന ഗ്രേ കളർ നൽകി.
പ്രൈവസിക്ക് പ്രാധാന്യം നൽകി ഡൈനിങ് ഒരുക്കി. ചെറിയ കുടുംബത്തിന് അനുയോജ്യമായ രീതിയിലാണ് കിച്ചൻ. പിവിസിയിൽ അലുമിനിയത്തിന്റെ ഡോർ കൊടുത്താണ് കിച്ചൻ ക്യാബിനറ്റുകൾ.
അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ മൂന്ന് ബെഡ്റൂമുകളാണ് വീട്ടിലുള്ളത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി.