ഫോർട്ട്കൊച്ചിയിൽ 3.1 സെന്റിലാണ് ഡീൻ, റോസ് ദമ്പതികളുടെ വീട്.
ബന്ധുവും സിനിമാസംവിധായകനുമായ റിന്നും ഭാര്യയുമാണ് (പ്യാലി സിനിമയുടെ സംവിധായകർ) വീട് ഡിസൈൻ ചെയ്തത്.
മേൽക്കൂര ഫ്ലാറ്റായി വാർത്ത് ട്രസ് ചെയ്തതിനാൽ ട്രോപ്പിക്കൽ കാലാവസ്ഥയോട് ഇഴുകിച്ചേരുന്നു.
സ്ഥലഉപയുക്തത ലഭിക്കാൻ സ്ലൈഡിങ്- ഫോൾഡിങ് ഗെയ്റ്റ് കൊടുത്തു. ചെറിയ മുറ്റത്ത് രണ്ടു കാർ പാർക്ക് ചെയ്യാം.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവയാണ് താഴെയുള്ളത്.
മുകളിൽ ഒരു കിടപ്പുമുറി, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. വീട് 1150 ചതുരശ്രയടി മാത്രമേയുള്ളൂ. പലവിധ വർണക്കൂട്ടുകൾ അകത്തളത്തിൽ പരീക്ഷിച്ചിട്ടുണ്ട്.
ടെറാക്കോട്ട ടൈലാണ് കോമൺ ഏരിയകളിൽ. അതിന് ബോർഡർ നൽകാൻ മൊറോക്കൻ ടൈലും ചേർന്നതോടെ ഭംഗി ഇരട്ടിച്ചു.
ഫർണിഷിങ് ചെലവ് കൈപ്പിടിയിലൊതുക്കാൻ റീയൂസ്- റീസൈക്കിൾ രീതി സഹായകരമായി.
പലയിടത്തും പ്ലാസ്റ്ററിങ് ഒഴിവാക്കി കോൺക്രീറ്റ് സീലിങ് നിലനിർത്തി. ഇതിൽ വെള്ള പെയിന്റ് അടിച്ചതോടെ പെട്ടെന്ന് തിരിച്ചറിയില്ല. പഴയ ഡൈനിങ് ടേബിൾ വെള്ള നിറമടിച്ചു കസേരകളുടെ അപ്ഹോൾസ്റ്ററി മാറ്റിയതോടെ പുത്തനായി.
അടച്ചുപൂട്ടാതെ കിച്ചൻ ഹാളിന്റെ ഭാഗമാക്കിയതോടെ ഒത്തുചേരലുകളുടെ ഇടംകൂടിയായി ഇവിടം. ചെറിയ സ്ഥലത്തും പരമാവധി സ്‌റ്റോറേജ് ഉൾപ്പെടുത്തി.ചെറിയ കുടുംബമായതിനാൽ രണ്ടു കിടപ്പുമുറി മതി. ഒത്തുചേരലിനുള്ള പൊതുവിടങ്ങൾക്കാണ് മുൻഗണന നൽകിയത്.
വൈകുന്നേരങ്ങളിൽ ഒരു കപ്പ് ചായയുമായി ബാൽക്കണിയിൽ വന്നിരിക്കാൻ നല്ല രസമാണ്. ചുരുക്കത്തിൽ വീട്ടിലേക്ക് കടന്നാൽ വെറും 3.1 സെന്റിൽ പണിത വീടാണെന്ന് തോന്നുകയില്ല എന്നതാണ് ഹൈലൈറ്റ്.