Web Stories
കോവിഡ് കാലം തുടങ്ങുന്നതിനു 4 മാസം മുൻപാണ് നടി മഞ്ജു പിള്ള കൊല്ലം ആറ്റിങ്ങലിനടുത്ത് അവനവൻചേരിയിൽ ‘പിള്ളാസ് ഫാം ഫ്രഷ്’ തുടങ്ങുന്നത്. പുഴയോരത്ത് 5 ഏക്കറിലധികം സ്ഥലത്ത് കൃഷിയും മൃഗസംരക്ഷണവുമെല്ലാം ലക്ഷ്യമിട്ടാണ് ഫാം ആരംഭിച്ചത്.
ആടും കോഴിയും പോത്തും പച്ചക്കറികളുമെല്ലാമായി കൃഷി പച്ചപിടിച്ചു. അതിനിടയിലാണ് നാലു പോത്തുകളെ വാങ്ങി മുറയിലും കൈവച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ പിന്നിട്ട് സിനിമ–സീരിയൽ രംഗം സജീവമായതോടെ ഫാമില്‍ ചെലവിടാൻ സമയം കുറഞ്ഞു. അതോടെ കൂടുതൽ ലാഭവും കുറഞ്ഞ സമയവും ആവശ്യമുള്ള പോത്തുവ്യാപാരത്തില്‍ സജീവമായി.
ടെക്നോപാർക്കിൽ എൻജിനീയറും മുറ സംരംഭകനുമായ നിധിനെ വ്യാപാര പങ്കാളിയായി കിട്ടിയതോടെ മുറവ്യാപാരം ഊർജിതമായെന്നു മഞ്ജു.