Web Stories
കേരളത്തിന്റെ സ്വന്തം ജനുസ്സുകൾ മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവയാണ്.
ജമുനാപാരി, സിരോഹി, ബീറ്റല്‍, ഓസ്മനാബാദി തുടങ്ങിയ ഇതരസംസ്ഥാന ജനുസ്സുകളെയും നമ്മുടെ നാട്ടിലെ കര്‍ഷകര്‍ വളര്‍ത്താറുണ്ട്.
കേരള വെറ്ററിനറി സർവകലാശാലയിൽ നടത്തി വരുന്ന ഗവേഷണഫലങ്ങൾ പരിശോധിച്ചാൽ മലബാറി തന്നെയാണ് മൊത്തത്തിൽ മെച്ചമെന്ന് പറയാം.
വളര്‍ച്ചാ നിരക്ക്, പ്രായമനുസരിച്ചുള്ള ശരീരഭാരം, പ്രജനന നിരക്ക്, പ്രത്യുല്‍പ്പാദനശേഷി തുടങ്ങിയ മിക്ക സ്വഭാവങ്ങളിലും കേരളത്തിന്റെ കാലാവസ്ഥയില്‍ മലബാറി ആടുകൾ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഓള്‍ ഇന്ത്യ കോ ഓര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രോജക്ട് (എഐസിആര്‍പി) ഓണ്‍ ഗോട്ടിന്റെ പഠനങ്ങളാണ് ഇക്കാര്യം അടിവരയിട്ടു തെളിയിക്കുന്നത്.