Web Stories
സ്ഥലപരിമിതിയിലും കൃഷി ചെയ്യാം. മഴ കുറവുള്ള സെപ്റ്റംബർ–ഡിസംബർ, ജനുവരി–മാർച്ച് മാസങ്ങളാണ് കൃഷിക്ക് അനുയോജ്യം.
ബാക്ടീരിയൽ വാട്ടരോഗം പ്രധാന വില്ലൻ. വാട്ടരോഗത്തെ ചെറുക്കുന്ന ഇനങ്ങൾ തിരഞ്ഞെടുക്കണം..
വിത്തു പാകി തൈ തയാറാക്കി കൃഷി ആരംഭിക്കാം. പാകുന്നതിനു മുൻപ് രണ്ടു ശതമാനം സ്യുഡോമൊണാസ് ലായനിയിൽ ഒരു മണിക്കൂർ മുക്കിവയ്ക്കുന്നത് നല്ലതാണ്.
ഒരു മാസം പ്രായമുള്ള തൈകൾ പറിച്ചുനടാം. തൈകൾ തമ്മിൽ കുറഞ്ഞത് രണ്ട് അടി അകലം ഉണ്ടായിരിക്കണം.
വളർച്ച അനുസരിച്ച് താങ്ങ് നൽകണം. ആവശ്യമെങ്കിൽ പ്രൂണിങ്ങും വേണം. 50–60 ദിവസത്തിനുള്ളിൽ വിളവെടുക്കാം.