Web Stories
വീടിനുള്ളിലെ ചെറിയ സ്ഥലത്ത് പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണം വളർത്തിയെടുക്കുകയാണ് എറണാകുളം ഞാറയ്ക്കൽ മരോട്ടിക്കൽ വീട്ടിൽ ദീപു.
പറക്കാന്‍ ശേഷിയില്ലാത്ത യെല്ലോ മീല്‍ വേം ബീറ്റിലുകളുടെ ലാര്‍വയാണ് മീല്‍ വേം. ശരീരത്തിൽ സ്വർണവളയങ്ങൾ രൂപപ്പെടുന്നതോടെ മീൽവേം ലാർവകളുടെ വളർച്ച അവസാനിക്കുന്നു.
തുടർന്ന് സമാധിയിലേക്കു പ്രവേശിക്കുന്ന അവ മൂന്നാഴ്ച പിന്നിടുമ്പോൾ വണ്ടായി മാറുന്നു..
സമാധിയിൽനിന്ന് ബ്രൗൺ നിറത്തിൽ പുറത്തുവരുന്ന വണ്ട് ഏതാനും നാളുകൾക്കകം കറുത്ത നിറത്തിലാകും.
കുറഞ്ഞ മുതൽമുടക്കും വളര്‍ത്തല്‍ചെലവുമാണ് മീൽവേം കൾച്ചറിന്റെ പ്രത്യേകത.