Web Stories
മമ്മൂട്ടിയാണ് സൺഡ്രോപ് പഴം കേരളത്തിനു പരിചയപ്പെടുത്തിയതെന്നു പറയാം.
മഞ്ഞ കലർന്ന ഓറഞ്ചുനിറത്തിലുള്ള പഴം ഒറ്റനോ ട്ടത്തിൽ കണ്ണിലുടക്കും. നിറം പോലെതന്നെ ആകർഷകമായ രുചിയും സുഗന്ധവുമുള്ള ഇവ അതിഥിസൽക്കാരത്തിന് ഉത്തമം.
ചെറുമരമായതിനാൽ മുറ്റത്തിനരികിലും വലിയ ഗ്രോബാഗുകളിലുമൊക്കെ വളർത്താൻ യോജ്യം.
മൂന്നാം വർഷം പൂവിടും. സൺഡ്രോപ് പഴം ഭക്ഷ്യവസ്തുക്കള്‍ക്ക് ആകർഷ കമായ ഫ്ലേവർ നൽകാനും ഉപയോഗിക്കുന്നു.
പ്രധാനമായും ജൂസ് രൂപത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ഒരു പഴത്തിൽനിന്ന് 7 ഗ്ലാസ് ജൂസ് എങ്കിലും ലഭിക്കത്തക്ക വിധത്തിൽ നേർപ്പിച്ചാല്‍ നല്ല രുചിയുണ്ടാവും.
സിറപ്പായി സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ഓറഞ്ചിലുള്ളതിന്റെ ഇരട്ടിയോളം വൈറ്റമിൻ സി അടങ്ങിയ ഈ പഴങ്ങളെ പാഷൻഫ്രൂട്ടിന്റെ പക രക്കാരനായി കാണുന്നവരുണ്ട്. .