Web Stories
പല വലുപ്പത്തിലും ആകൃതിയിലുമുള്ള കുപ്പികൾക്കുള്ളിലെ ജലത്തിൽ അകത്തളച്ചെടികൾ കലാപരമായി ക്രമീകരിക്കുന്നതാണ് ഇൻഡോർ വാട്ടർ ഗാർഡൻ
ചട്ടിയിൽ വളർത്തിയ ചെടി വയ്ക്കാൻ മുറിക്കുള്ളിൽ സ്ഥലസൗകര്യമില്ലാത്തവർക്കു ബദൽ വഴിയാണ് ചില്ലു പാത്രത്തിലെ വെള്ളത്തിൽ ചെടി പരിപാലിക്കൽ.
ചട്ടിയിലെ നനജലം പുറത്തേക്ക് ഒഴുകി തറ വൃത്തികേടാകുമെന്ന പേടിയും വേണ്ടാ.
പല ആകൃതിയിലും വലുപ്പത്തിലുമുള്ള ചില്ലുപാത്രങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്. കൂടാതെ ഉപയോഗശൂന്യമായ ചില്ലുകുപ്പി, ഗ്ലാസ്ടംബ്ളർ തുടങ്ങിയവയും ഇതിന് ഉപയോഗിക്കാം.
ചെടി വളർത്താൻ ഉദ്ദേശിക്കുന്ന പാത്രം പല തവണ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയെടുക്കണം.
മേശ, ടീപ്പോയ്, ജനൽപടി, വാഷ്കൗണ്ടർ ഇവിടെയെല്ലാം ഡബിൾ സൈഡ് സ്റ്റിക്കർ ഉപയോഗിച്ച് ചില്ലുപാത്രം മറിഞ്ഞുവീഴാതെ ഉറപ്പിക്കണം.
വിശദമായി അറിയാൻ അടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ