Web Stories
വിദ്യാർഥികൾക്ക് ഉദ്യാനപഠനത്തിന്റെ ഭാഗമായി നൽകാവുന്ന പുതുമയേറിയ ആശയങ്ങൾ പരതിയപ്പോഴാണ് ടെറേറിയങ്ങൾ അധ്യാപികയായ മഞ്ജുഷയുടെ ശ്രദ്ധയിൽപ്പെടുന്നത്.
ചില്ലുകൂട്ടിലൊരുക്കുന്ന ഈ ഉദ്യാനകൗതുകം ഇന്നു മിക്കവർക്കും പരിചിതമാണ്.
അകത്തളങ്ങൾക്ക് അഴകും ഗാംഭീര്യവും വർധിപ്പിക്കാൻ വിലയേറിയ ടെറേറിയങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്.
ടെറേറിയങ്ങൾ രൂപപ്പെടുത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ഉദ്യാനസംരംഭം എന്ന നിലയിൽ ഈ രംഗത്ത് കൈവയ്ക്കുന്നവർ കുറയും.
വർഷങ്ങളോളം തുറക്കാത്ത രീതിയിൽ പൂർണമായും അടച്ചുവച്ച ടെറേറിയങ്ങൾ നിർമിക്കുന്നവർ അപൂർവം.
സൂര്യനിൽനിന്നുള്ള വെളിച്ചം മാത്രം സ്വീകരിച്ച് സ്വയം നിയന്ത്രിത ജൈവവ്യവസ്ഥയിൽ തുടരുന്ന ഭൂമിയെ പ്പോലെയാണ് ക്ലോസ്ഡ് ടെറേറിയങ്ങൾ.
വിശദമായി അറിയാൻ അടുത്ത ലിങ്കിൽ പ്രവേശിക്കാം