സംസ്ഥാനത്തുതന്നെ അപൂർവ കാഴ്ചയാണ് കണ്ണൂർ മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷൻ.
അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാമായി അരുമപ്രേമിയായ ഒരു യുവാവ് സൃഷ്ടിച്ച അപൂർവ ദൃശ്യാനുഭവം
അരുമകളെ പരിപാലിക്കുന്ന അനേകരിൽനിന്നു സാബിറും പെറ്റ്സ് സ്റ്റേഷനും വ്യത്യസ്തമാണ്
കുട്ടികളുടെ ജീവിതത്തിൽ പെറ്റ്സിനുണ്ടാക്കാൻ കഴിയുന്ന സ്വാധീനം സമൂഹം തിരിച്ചറിയണമെന്ന് സാബിർ
പക്ഷിയാകട്ടെ, മൃഗമാകട്ടെ, അരുമയെ വളർത്തുന്ന കുട്ടി കുഞ്ഞുപ്രായത്തിൽത്തന്നെ ഒരു രക്ഷാകർത്തൃത്വം–പെറ്റ്സ് പേരന്റിങ്–ഏറ്റെടുക്കുകയാണ്
അരുമകളെ പരിപാലിക്കുന്ന കുട്ടികൾ ലഹരി പോലുള്ള ദുശ്ശീലങ്ങളിലേക്കു തിരിയില്ലെന്ന് സാബിർ
പെറ്റ്സ് സ്റ്റേഷൻ ഇന്നും പെറ്റ്സ് ഷോപ്പല്ല. തന്റെ അരുമകളിൽ ഒന്നിനെപ്പോലും സാബിർ വിൽക്കുന്നില്ല.
ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള അപൂർവവും വിശിഷ്ടവും വിലപിടിച്ചതുമായ ഇനങ്ങളാണ് സാബിറിന്റെ പെറ്റ്സ് പെറ്റ്സ് സ്റ്റേഷനിലുള്ളത്.