Web Stories
രണ്ടു മാസമായി വിശപ്പില്ലായ്മ, ആരോഗ്യക്കുറവ് എന്നിവയെത്തുടർന്നാണ് 5 വയസുള്ള ഗ്രീൻ ഇഗ്വാനയെ ആശുപത്രിയിലെത്തിച്ചത്.
ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതുമൂലമുള്ള ആരോഗ്യപ്രശ്നമായിരുന്നു ഇഗ്വാനയ്ക്കുണ്ടായിരുന്നത്.
അതിനാൽ, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ താളംതെറ്റി.
മുട്ടകൾക്ക് തോട് രൂപപ്പെടാത്ത സ്ഥിതിവന്നു. പുറംതോട് രൂപപ്പെടാത്ത മുട്ടകൾ ശരീരത്തിനു പുറത്തു വരാതെ വയറിനുള്ളിൽ കെട്ടിക്കിടന്നു
ഇഗ്വാനയെ മയക്കി മുട്ടകൾ പുറത്തെടുത്തു
പുറംതോട് രൂപപ്പെടാത്ത 47 മുട്ടകളാണ് പുറത്തെടുത്തത്
ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ഇഗ്വാനയ്ക്കൊപ്പം ഡോ. റാണി മരിയ തോമസ്