Web Stories
ലോകത്തിലെതന്നെ ഏറ്റവുമധികം പാലുല്‍പാദനമുള്ള ആടിനമാണ് സാനെന്‍
സ്വിറ്റ്‌സര്‍ലന്‍ഡിലെ സാനെന്‍ താഴ്‌വരയില്‍ ഉരുത്തിരിഞ്ഞു വന്നതിനാലാണ് ഈ പേര് ലഭിച്ചത്.
സ്ഥിരതയുള്ള മികച്ച പാലുല്‍പാദനമാണ് ഈ ഇനത്തിന്റെ പ്രധാന സവിശേഷത. മറ്റിനങ്ങളെ അപേക്ഷിച്ച് വലുപ്പവുമേറും.
പാലിനായും ഇറച്ചിക്കായും ഒരുപോലെ പ്രയോജനപ്പെടുത്താം.
വെളുത്ത നിറം, നീളമുള്ള താടിരോമങ്ങള്‍, ആണാടുകള്‍ക്ക് നെറ്റിയിലും രോമങ്ങള്‍, പിന്നിലേക്ക് വളഞ്ഞ നീളമേറിയ കൊമ്പുകള്‍, ചെറിയ ചെവികള്‍.
ചൂട് താങ്ങാന്‍ ശേഷി കുറഞ്ഞ ഇവയെ തണുപ്പുള്ള സാഹചര്യമുണ്ടെങ്കില്‍ കേരളത്തിലും വളര്‍ത്താനാവും.
കേരളത്തില്‍ ചാലക്കുടി ഇലഞ്ഞിപ്ര സ്വദേശി ജോസ് മാടപ്പള്ളിയുടെ പക്കല്‍ ഇരുപതോളം സാനെന്‍ ആടുകളുണ്ട്.