Web Stories
മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയിലാണ് മിനി ഊട്ടി എന്നറിയപ്പെടുന്ന അരിമ്പ മലനിരകൾ..
ഊട്ടിക്കു സമാനമായ കാഴ്ചകളും കാലാവസ്ഥയുമുള്ള മിനി ഊട്ടി ഇന്ന് തിരക്കേറിയ ടൂറിസം കേന്ദ്രമാണ്.
ചെറുതും വലുതുമായ ഒട്ടേറെ പാർക്കുകൾ ഇവിടെയുണ്ട്. അവയിലൊന്നാണ് മിസ്റ്റി ലാൻഡ്.
വിനോദോപാധികൾ ഒരുക്കിയിട്ടുള്ള മിസ്റ്റി ലാൻഡിലെ പ്രധാന ആകർഷണം കണ്ണാടിപ്പാലമാണ്.
മലമുകളിലെ കാഴ്ചവിസ്മയം കാണാനെത്തുന്നവർക്ക് മറ്റൊരു അനുഭവം നല്‍കുന്നു പെറ്റ് പാർക്ക്.
കോന്യൂറുകൾ, ആഫ്രിക്കൻ ലവ് ബേർഡുകൾ എന്നിവയെ പാർപ്പിച്ചിരിക്കുന്ന വലിയ ഏവിയറികളിൽ സന്ദർശകർക്കു പ്രവേശിക്കാം
ബ്ലൂ ആൻഡ് ഗോൾഡ് മക്കാവിനെയും കൈകളിലെടുക്കാൻ കഴിയും.
ബോൾ പൈതൺ, ഇഗ്വാന, ഷുഗർഗ്ലൈഡർ തുടങ്ങിയവയെയും തൊട്ടറിയാം.
കൈകളിൽനിന്നു തീറ്റയെടുക്കുന്ന കോയി കാർപ്പുകൾ.