ഇടുക്കി ഇരട്ടയാർ ചെമ്പകപ്പാറയിലെ സോജി ചാക്കോയെന്ന കർഷകനും ഭാര്യ സീനിയയും ഫാം ടൂറിസത്തിലൂടെ ലോകമെങ്ങും സുഹൃത്തുക്കളെയും കീശ നിറയെ കാശും നേടുകയാണ്..
അഞ്ചു വർഷത്തിനിടയിൽ യൂറോപ്പിലും ജപ്പാനിലും കൊറിയയിലുമൊക്കെയുള്ള നൂറിലേറെപ്പേരാണ് സോജിയുടെ ഫാം കാണാൻ വന്നത്.
മുറിവാടകയായും ഭക്ഷണത്തിന്റെയും കാർഷികോൽപന്നങ്ങളുടെയും വിലയായും നേടിയ വരുമാനത്തിനൊപ്പം അവരുടെ സൗഹൃദവും സോജിക്കു സ്വന്തം
ഒരു ഭാഗം ഷീറ്റ് മേഞ്ഞ കർഷകഭവനത്തില്‍ ഇടത്തരം കൃഷിക്കാരന്റെ വീട്ടിൽ പ്രതീക്ഷിക്കാവുന്ന സൗകര്യങ്ങൾ.
ഒരു പുതിയ മുറിയും! പുതിയ മുറിയിലുള്ളതാവട്ടെ, സിൽവർ കാറ്റഗറി ഹോംസ്റ്റേയ്ക്കു സംസ്ഥാന സർക്കാർ നിർദേശിക്കുന്ന സൗകര്യങ്ങളും.
ഒരു ഡബിൾ കോട്ട്, ഒരു മേശ, രണ്ടു കസേര, ഒരു അലമാര, പിന്നെ വൃത്തിയുള്ള ഒരു ടോയ്‌ലറ്റും.
കൃഷിയിടത്തിൽ സഹായിക്കുന്ന അതിഥികൾവിളസമൃദ്ധം പുരയിടംമലയോരത്തെ മറ്റു കൃഷിയിടങ്ങൾപോലെ സോജിയുടേതും വിള–വൃക്ഷ നിബിഡം.
നാലും അഞ്ചും തട്ടുകളായി വളരുന്ന വിളകളിൽ കുരുമുളകും റബറും തെങ്ങും കൊക്കോയും വാഴയും ജാതിയും ഗ്രാമ്പൂവൂം കാപ്പിയും ഏലവുമൊക്കെയുണ്ട്.
വിളയും കളയും തിരിച്ചറിയാനാവാത്തവർ നോക്കിയാൽ കാടെന്നേ പറയൂ. സംരക്ഷിത വനങ്ങളെക്കാൾ സസ്യനിബിഡമെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. ഇന്ത്യയിലെ ഏറ്റവും സസ്യസാന്ദ്രമായ കൃഷിയിടത്തിനുള്ള കഴിഞ്ഞ വർഷത്തെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം സോജിക്കായിരുന്നു.
ഫാം ടൂറിസമെന്നാൽ ഹോം സ്റ്റേയും മുന്തിയ ഭക്ഷണവും നക്ഷത്രസൗകര്യമുള്ള മുറികളുമാണെന്നാണ് പലരും കരുതുന്നത്. ഇതൊക്കെയാവാമെങ്കിലും ഇതൊന്നുമല്ല ഫാം ടൂറിസമെന്നു കാണിച്ചുതരികയാണ് സോജിയും കുടുംബവും.
മലഞ്ചെരുവിൽ കുടുംബസ്വത്തായ പത്തേക്കറിലെ കൊച്ചുവീട്ടിലാണ് താമസം. ഇതിൽ ജ്യേഷ്ഠൻ സജിയുടെ വിഹിതവുമുണ്ട്.
വിദൂര ഗ്രാമമമായ ചെമ്പകപ്പാറയിൽ സോജിയെ തേടി വിദേശി കളെത്തുന്നത് ഇവിടത്തെ കൃഷി കാണാനാണ്, കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങാനാണ്.
സോജിയെപ്പോലുള്ള ചെറുകിട കർഷകർ മരത്തിൽ കയറി പറിച്ച്, വെയിലത്തുണക്കി വൃത്തിയാക്കി കയറ്റുമതി ചെയ്യുന്ന കുരുമുളകാണ് പൊടിരൂപത്തിൽ സ്വന്തം തീൻമേശയിലെത്തുന്നത് എന്നറിയുമ്പോഴുള്ള വിസ്മയമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.