പത്തിനം പഴവർഗങ്ങൾ 10 ഏക്കറില്‍ വീതം, 15 ഏക്കറിൽ പച്ചക്കറിയും, അൽഫോൺസോ, ഹിമപസന്ത് എന്നീ മാവിനങ്ങൾ മുതൽ ലോങ്ങനും ഗ്രേപ് ഫ്രൂട്ടും സീഡ് ലെസ് മുന്തിരിയും മാതളവും മേയർ ലെമണും സപ്പോട്ടയും അവ്ക്കാഡോയുമൊക്കെ വൻതോതിൽ ഉൽപാദിക്കുന്ന മെഗാ ഫ്രൂട്ട് പാർക്ക് ആണ് കമ്പം ഉത്തമപാളയത്തെ സൺബ്ലൂം ഫാം..
പേരുപോലെതന്നെ സമൃദ്ധമായ സൂര്യപ്രകാശവും സർക്കാർ എത്തിക്കുന്ന വെള്ളവും കൃഷിക്കാരന്റെ കഠിനാധ്വാനവും കൂടിച്ചേർന്ന് ടൺകണക്കിനു മധുരഫലങ്ങൾ വിളയുന്ന തോട്ടം.
വിദേശജോലി മതിയാക്കി നാട്ടിലെ കൃഷിയിൽ മുതൽമുടക്കുന്ന യുവസംരംഭകൻ വർക്കി ജോർജ് പൊട്ടൻ കുളമാണ് തോട്ടക്കാരൻ– മുൻ എംഎൽഎ ജോർജ് ജെ. മാത്യുവിന്റെ മകൻ.
അമേരിക്കയിലെ പ്രശസ്ത മായ ടെക്സസ് ഇൻസ്ട്രമെന്റ്സിലെ ജോലി മതിയാക്കി കോട്ടയത്തെ വീട്ടില്‍ തിരിച്ചെത്തിയ വർക്കി തമിഴ്നാട്ടിലെ കുടുംബസ്വത്ത് ഏറ്റെടുത്ത് പഴവർഗക്കൃഷി ചെയ്യുകയായിരുന്നു.
ഇവിടെനിന്നുള്ള പഴങ്ങ ൾ ഗ്രേഡ് ചെയ്തു പാക്കറ്റുകളിലാക്കി കൊച്ചിയിലെയും ബെംഗളൂരുവിലെയും സൂപ്പർ മാർക്കറ്റുകളില്‍ എത്തിക്കുന്നു.
പാട്ടക്കൃഷിക്ക് അനുകൂലം വിദേശിയും സ്വദേശിയുമായ ഒട്ടേറെ പഴവർഗങ്ങൾക്ക് ഏറ്റവും യോജിച്ച മണ്ണും കാലാവസ്ഥയുമാണ് വർക്കിയുടെ സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിലും സമീപദേശങ്ങളിലും: എങ്കിലും ചൂടു കൂടുതലും മഴ കുറവുമുള്ള തമിഴ്നാട്ടിൽ പഴവർഗക്കൃഷി നടത്താൻ പല കാരണങ്ങളുമുണ്ട്.
വാണിജ്യക്കൃഷിക്കു കേരളത്തിൽ സാഹചര്യം പൊതുവെ അനുകൂലമല്ലെന്നതുതന്നെ പ്രധാന കാരണം. കാഞ്ഞിരപ്പള്ളിയിൽ നിന്നു കമ്പത്ത് എത്താൻ 3 മണിക്കൂർ യാത്രയേ വേണ്ടൂ. പക്ഷേ, ആ യാത്ര പാതി പിന്നിട്ട് അതിർത്തി കട ക്കുമ്പോൾത്തന്നെ കൃഷിക്കാരനോടുള്ള സമീപനത്തിലെ മാറ്റം പ്രകടം.
കാഞ്ഞിരപ്പള്ളിയിൽ ഒരു കർഷകനു സ്വന്തമാക്കാവുന്നത് പരമാവധി 15 ഏക്കർ. അതിലേറെ കൃഷി ചെയ്യാവുന്നതു തോട്ടവിളകളുടെ പട്ടി കയിലുള്ളവ മാത്രം. അതിര്‍ത്തിക്കപ്പുറത്ത് ഇത്തരം നിയന്ത്രണമില്ല.
അവിടെ കൃഷിഭൂമിയായി റജിസ്റ്റർ ചെയ്ത സ്ഥലത്ത് ഏതു വിളയും കൃഷി ചെയ്യാം. കൃഷിഭൂമി വാണിജ്യാവശ്യത്തിനായി മാറ്റണമെങ്കിൽ നിശ്ചിത ഫീസ് അടയ്ക്കുകയേ വേണ്ടൂ.
തമിഴ്നാട്ടിൽ സ്ഥലം പാട്ടത്തിനെടുത്താൽ റജിസ്ട്രാർ ഓഫിസി ൽ കരാർ റജിസ്റ്റർ ചെയ്യാം. പാട്ടക്കാലാവധി കഴിയുമ്പോൾ ഒഴിഞ്ഞു കൊടുക്കണമെന്നു മാത്രം. നിയമ സംരക്ഷണമുള്ളതിനാൽ ദീർഘകാലത്തക്കു പാട്ടവ്യവസ്ഥയിൽ ഭൂമി കിട്ടും.
കൂടുതൽ ഭൂമി വാങ്ങാൻ സാധിക്കുമെന്നതു മാത്രമല്ല തമിഴ്നാടിനെ കർഷകസൗഹൃദമാക്കുന്നത്. വേണ്ടത്ര വെള്ളം ലഭ്യമല്ലെന്നതായിരുന്നു മുന്‍പ് അവിടെ കൃഷിക്കു തടസ്സം. അതു മാറ്റാന്‍ കുഴൽക്കിണറുകളി ൽ യഥേഷ്ടം ജലം ഉറപ്പാക്കുന്നതിനു വാട്ടർ റീചാർജിങ്ങിനായി അവര്‍ അടിസ്ഥാനസൗകര്യവികസനം നടത്തി.
ജലസേചനത്തിനാവശ്യമായ സൗജന്യ വൈദ്യുതിയും മറ്റ് പ്രോത്സാഹനങ്ങളും നല്‍കുന്നു. കൃ ഷിയിടങ്ങളോടു ചേർന്ന് അണക്കെട്ടുകളിൽനിന്നു വെള്ളം സംഭരിക്കുന്നതിന് വലിയ കുളങ്ങളുടെ ശൃംഖ ലതന്നെ തമിഴ്നാട് സർക്കാർ ഒരുക്കി.
സൺബ്ലൂം ഫാമിനോടു ചേർന്നും ഏക്കറുകൾ വിസ്തൃതിയുള്ള കുളമുണ്ട്. തന്റെ കൃഷിയിടത്തിലെ കിണറുകളിൽ ഇന്നു വെള്ളം വേണ്ടുവോളമുണ്ടെന്നു വർക്കി ചൂണ്ടി ക്കാട്ടി.