മഴക്കാലമെത്തി. പുരയിടത്തിൽ പുതുതായി എന്തെങ്കിലും നട്ടുവളർത്താൻ സമയമായി. പരിചിതമല്ലാത്ത പഴവർഗങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവർക്കായി ചില പരദേശി ഇനങ്ങൾ പരിചയപ്പെടുത്താം
തെക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും കൃഷി ചെയ്യുന്ന മേമി സപ്പോട്ട ഇന്ത്യയുടെ പല ഭാഗത്തും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.
പേരു കേൾക്കുമ്പോൾ ചെറുതാണെന്നു തോന്നുമെങ്കിലും കായ്കള്‍ അത്ര ചെറുതല്ല. സവിശേഷാകൃതി കാരണമാണ് ഈ പേരു ലഭിച്ചത്.
ഇന്തൊനീഷ്യൻ ഫലവൃക്ഷമായ ദബായി അലങ്കാരവൃക്ഷമായും വളര്‍ത്താം. കുലകളായുണ്ടാകുന്ന പൂക്കൾക്കും നല്ല ഭംഗിയുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച 10 ഫലങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. പഴുത്തു കഴിയുമ്പോൾ പർപ്പിൾ നിറത്തിലാകുന്ന കായയുടെ പുറംതോടിൽനിന്നു ജൂസ് എടുക്കാം.
ഇന്തൊനീഷ്യയിൽനിന്നുള്ള മറ്റൊരു ഫലവർഗം. പ്ലാവുൾപ്പെടുന്ന അർട്ടോകാർപസ് കുടുംബാംഗമായ ഈ പഴത്തിനു പുളികലർന്ന രുചിയാണ്.
സ്നേക് ഫ്രൂട്ട് എന്നും പേരും. ഇതും ഇന്തോനീഷ്യൻ സ്വദേശിയാണ്. പഴത്തിന് ചക്കയുടെയും പൈനാപ്പിളിന്റെയും സമ്മിശ്ര രുചി.
ഇന്തോനീഷ്യൻ സ്വദേശി. വൈൻ തയാറാക്കാൻ പഴം വ്യാപകമായി ഉപയോഗിക്കുന്നു.