ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇറച്ചിത്താറാവ് ഫാം

7cvml05p96alnm6ku9tpphc2jp 6f87i6nmgm2g1c2j55tsc9m434-list 5o6ijc4o8rtsr29jdgm5aai51a-list

വിഗോവയെ അറിയില്ലേ? വിരുന്നുശാലകളിലെ വിഐപിയാണ് ഈ വിയറ്റ്നാം സ്വദേശി. പോത്തും കോഴിയും അത്ര പോരെന്നും ആട്ടിറച്ചിവില താങ്ങാനാവില്ലെന്നും ആതിഥേയർ ചിന്തിച്ചാല്‍ കേറ്ററിങ്ങുകാർ ഇവരെ തേടിയെത്തും.

ഇവരാണ് വിഗോവ സൂപ്പർ താറാവുകള്‍. ആലുവയ്ക്കു സമീപം അത്താണിയിലെ കെ.കെ.ജോമിയുടെ എബനേസർ ഫാമാണ് ഇന്നു കേരളത്തിൽ ബ്രോയിലർ താറാവുകളുടെ കുത്തകക്കാര്‍.

ഇക്കൊല്ലം സിൽവർ ജൂബിലിയിലേക്കു കടക്കുന്ന ഫാമിന്റെ തുടക്കം 2001ൽ, 200 താറാവുകുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടാണ്.

ഇപ്പോൾ അട്ടപ്പാടിയിലെ ഫാമിൽ പല ബാച്ചുകളിലായി വളരുന്നത് 20,000 വിഗോവ താറാവുകള്‍. വിൽപന അത്താണി കേന്ദ്രത്തിൽ മാത്രം. ആഴ്ചതോറും 1500-2000 താറാവുകളാണ് വിറ്റുപോകുന്നത്. സീസണിൽ ഇത് 4000 വരെ ഉയരും.

ഒരു താറാവിൽനിന്ന് 100 രൂപയാണ് ശരാശരി അറ്റാദായം. ഇറച്ചിത്താറാവ് വളർത്തലിനെ ആഴ്ചതോറും ലക്ഷങ്ങൾ ലാഭം നേടാവുന്ന സംരംഭമായി ജോമി വികസിപ്പിച്ചത് കാൽ നൂറ്റാണ്ടിലെ കഠിനപ്രയത്നത്തിലൂടെ.

രോഗങ്ങൾ, മാലിന്യനിർമാർജനപ്രശ്നങ്ങൾ, പ്രളയം എന്നിങ്ങനെ കേരളത്തിൽ ഒരു സംരംഭകൻ നേരിടാനിടയുള്ള എല്ലാ പ്രതിസന്ധികളിലൂടെയും ജോമിയും കടന്നുപോയി.

കേരളത്തിനു തീരെ പരിചിതമല്ലാതിരുന്ന ബ്രോയിലർ താറാവ് വളർത്തലിൽ സ്വന്തമായൊരു ബിസിനസ് മോഡലും വിപണനശൈലിയും വികസിപ്പിച്ച് ഈ മേഖലയുടെ തലതൊട്ടപ്പനാകാനും ജോമിക്കു കഴിഞ്ഞു.

പത്താം ക്ലാസ് കഴിഞ്ഞു ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ഡിപ്ലോമയ്ക്കു പഠിക്കുമ്പോഴാണ് 1987ൽ കോഴിയും താറാവുമൊക്കെ ജോമിയുടെ കമ്പമായി മാറിയത്.

പഠനകാലത്തുതന്നെ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയിരുന്നു. ക്രമേണ കോഴിവളർത്തലും വിൽപനയുമൊക്കെ സൈഡ് ബിസിനസായി മാറി.

ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് പഠനം പൂർത്തിയായപ്പോഴേക്കും ജോമി മുഴുവൻസമയ പൗൾട്രി സംരംഭകനായി മാറിയിരുന്നു. ഇറച്ചിക്കോഴി ബിസിനസ് മാത്രമായിരുന്നു അക്കാലത്ത്. എന്നാൽ ഇടയ്ക്ക് അടിപതറി. ഇറച്ചിക്കോഴിവില കുത്തനെ ഇടിഞ്ഞപ്പോള്‍ പണഞെരുക്കം മൂലം സംരംഭം പൂട്ടി. അപ്പോഴാണ് ബ്രോയിലർ താറാവുകൾ ജോമിയുടെ ശ്രദ്ധയിൽപെടുന്നത്.

മണ്ണുത്തി വെറ്ററിനറി കോളജ് ഫാമിൽനിന്നും സ്വകാര്യ ഹാച്ചറികളിൽനിന്നുമൊക്കെയാണ് ആദ്യ ബാച്ചു കളിലെ കുഞ്ഞുങ്ങളെ വാങ്ങിയത്. പിന്നീട് ബെംഗളൂരു ഹസർഗട്ടയിലെ സെൻട്രൽ പൗൾട്രി ഡവലപ്മെന്റ് ഓർഗനൈസേഷനിൽനിന്ന് മുട്ട വരുത്തി അടവച്ചു.

വിഗോവ താറാവിന്റെ മുട്ടകൾ അവിടെ മാത്രമേ അന്നു കിട്ടുമായിരുന്നുള്ളൂ. നേരത്തേ വൈറ്റ് പെക്കിൻ എന്ന ബ്രോയിലർ ഇനം പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു. തുടർന്നാണ് വിഗോവയിലേക്കു മാറിയത്. അതു വിജയിച്ചതോടെ തുടർ‌ച്ചയായി താറാവുമുട്ട അടവച്ചു തുടങ്ങി.

ഒരു വർഷം കഴിഞ്ഞതോടെ 1000 കുഞ്ഞുങ്ങളെ ഒരേസമയം സ്റ്റോക്ക് ചെയ്തു തുടങ്ങി. പിൽക്കാലത്ത് കുഞ്ഞുങ്ങളുടെ ആവശ്യം വർധിച്ചതോടെ സ്വന്തമായി വിഗോവ താറാവുകളുടെ മാതൃശേഖരമുണ്ടാക്കിയ ജോമി, അവയുടെ മുട്ട സ്വന്തം ഇൻകുബേറ്ററിൽ വിരിയിക്കാനും തുടങ്ങി.

മുട്ട ഉൽപാദനം മുതൽ മാംസവിപണനം വരെ ഈ ബിസിനസിന്റെ എല്ലാ വശങ്ങളിലും ഇപ്പോൾ ജോമി സമര്‍ഥന്‍. ബിസിനസിന്റെ മുൻ–പിൻ സംയോജനത്തിലൂടെ ലാഭക്ഷമത വർധിപ്പിച്ചതാണ് തന്റെ വിജയമെന്നു ജോമി പറഞ്ഞു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article