വയനാട്ടിൽ ടെറസിൽ വിടർന്ന് കുങ്കുമപ്പൂക്കൾ

6f87i6nmgm2g1c2j55tsc9m434-list 3uho1q4khq7igcom86go8ck61a 5o6ijc4o8rtsr29jdgm5aai51a-list

കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂക്കൃഷി ചെയ്ത് വിജയിച്ചിരിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരി മലയവയൽ പദ്യാന വീട്ടിൽ എസ്.ശേഷാദ്രി.

കുങ്കുമപ്പൂക്കൃഷിക്കായി വീടിന്റെ മട്ടുപ്പാവിൽ 15 അടി നീളവും വീതിയുമുള്ള കണ്ടെയ്നർ രീതിയില്‍ ഫാം ഒരുക്കി. ‌

കൺട്രോൾഡ് എൻവയൺമെന്റ് അഗ്രികൾച്ചർ (സിഇഎ) എന്നാണ് ഈ കൃഷിരീതി അറിയപ്പെടുന്നത്.

ഇടനിലക്കാരുടെ സഹായത്തോടെ കിലോയ്ക്ക് 1000 രൂപ വില നൽകി 400 കിലോ സാഫ്രോൺ ബൾബുകൾ വാങ്ങി.

കഴിഞ്ഞ ഓണത്തോടെ ഫാമിന്റെ പണി പൂർത്തീകരിച്ച് 3 റാക്കുകളിൽ 7 തട്ടുകളിലായി ട്രേകളിൽ ബൾബുകൾ നിരത്തി.

നവംബർ മുതൽ മികച്ച രീതിയിൽ പുഷ്പിച്ചുതുടങ്ങി‌. ഒരേസമയം രണ്ടായിരത്തോളം പൂക്കൾ വിരിഞ്ഞ ദിവസങ്ങളുമുണ്ടായിരുന്നു.

ഓഗസ്റ്റ് അവസാനം മുതൽ ഡിസംബർ അവസാനം വരെ 4 മാസമാണ് പൂക്കളുണ്ടാകുന്നത്.

നിയന്ത്രിത സാഹചര്യത്തിൽ വെള്ളമോ മണ്ണോ ഉപയോഗിക്കാതെയാണ് ശേഷാദ്രി കുങ്കുമപ്പൂക്കൾ വിരിയിച്ചിരിക്കുന്നത്.

പൂർണമായും വിരിഞ്ഞ പൂവ് ബൾബിൽനിന്നു വേർപെടുത്തിയെടുത്തശേഷം ജനിദണ്ഡ് (Stigma) എടുക്കുന്നു. ഒരു ബൾബിൽനിന്ന് ഒന്നിലധികം പൂക്കൾ ലഭിക്കാറുണ്ട്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article