മുടി കൊഴിച്ചിൽ തടയുന്നതെങ്ങനെ ? ഇതാണ് തമന്നയുടെ സൂത്രം

ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രാധാന്യം നൽകുന്നയാളാണ് തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ.

സൗന്ദര്യ സംരക്ഷണത്തിലും ആരോഗ്യകരമായ രീതികൾ പിന്തുടരാനാണ് താരത്തിന് ഇഷ്ടം.

അതുകൊണ്ടു തന്നെ പ്രകൃതിദത്ത മാർഗങ്ങൾക്ക് വലിയ പ്രാധാന്യമാണ് തമന്ന നൽകുന്നത്.

കേശ സംരക്ഷണത്തിന് സവാള നീരും വെളിച്ചെണ്ണയും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് താരം തലയിൽ പുരട്ടുന്നത്.

ഇത് കൊളീജന്റെ ഉത്പാദനത്തിന് സഹായിക്കുകയും മുടിയുടെ വളർച്ചാ വേഗം കൂട്ടുകയും ചെയ്യുന്നു.

ശിരോചർമത്തിലെ കോശങ്ങൾക്ക് ശക്തിയേകി, മുടികൊഴിച്ചിൽ കുറയ്ക്കുമെന്നും താരം പറയുന്നു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories