മുടി കരുത്തോടെ വളരാൻ സൂപ്പർ ഹെയർപാക്

അവോക്കാഡോ–മുട്ട–തേന്‍ ഹെയർപാക് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനാവും.

നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവോക്കാഡോ മികച്ച നാച്യുറൽ ഹെയർ കണ്ടീഷനർ ആണ് മുട്ട.

ശിരോചർമത്തിന്റെ വരൾച്ചയെ പ്രതിരോധിക്കാനും മുടി പൊട്ടുന്നത് തടയാനും തേനിന് കഴിവുണ്ട്.

ഇവ മൂന്നും ചേർത്ത് ഉപയോഗിക്കുന്നത് മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.

പഴുത്ത അവോക്കാഡോയുടെ പകുതി, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു മുട്ട, ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ എന്നിവയാണ് ആവശ്യം.

അവോക്കാഡോയുടെ പഴുത്ത ഭാഗവും തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക.

ഇതു നന്നായി അടിച്ച് പതപ്പിക്കുക. ശേഷം ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ ചേർക്കാം.

ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിച്ച് 15–20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകണം.

പിന്നീട് സാധരണ രീതിയിൽ ഷാംപൂവും ഉപയോഗിച്ച് കഴുകി കണ്ടീഷൻ ചെയ്യാം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories