ആലിയ മെഹന്ദിക്ക് ധരിച്ച ലെഹംഗയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്.
സുസ്ഥിര ഫാഷൻ എന്ന സങ്കൽപം പിന്തുടർന്നാണ് ഇത് ഒരുക്കിയത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 180 തുണി കഷണങ്ങൾ ഇതിനായി ഉപയോഗിച്ചു.
സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയാണ് ലെഹംഗ ഡിസൈൻ ചെയ്തത്.
മിജ്വാനിലെ സ്ത്രീകള്‍ 3000 മണിക്കൂറുകള്‍ എടുത്താണ് ഇതു തുന്നിയത്.