യുഎസിലെ പ്രശസ്ത സൗന്ദര്യ മത്സരങ്ങളിലൊന്നായ മിസ് ഇന്ത്യ ന്യൂയോർക്ക് ജേതാവാണ് മീര മാത്യു.
പത്തനംതിട്ട കൈപ്പട്ടൂർ ചെരിവുകാലായിൽ ജോൺ മാത്യുവിന്റേയും അടൂർ സ്വദേശിനി രാജിയുടെയും മകളാണ്.
ന്യൂയോർക്ക് പൊലീസിലെ ട്രാഫിക് ഡിവിഷൻ ഉദ്യോഗസ്ഥനാണ് ജോൺ മാത്യു.
കൈപ്പട്ടൂരിലാണ് മീര ജനിച്ചത്. മൂന്നാം വയസ്സിൽ യുഎസിലേക്കു പോയി.
ഐടി ജോലിയുടെയും ബിരുദപഠനത്തിന്റെയും തിരക്കുകൾക്കിടയിലാണ് മീരയുടെ നേട്ടം.
മിസ് ഇന്ത്യ യുഎസ്, മിസ് ഇന്ത്യ വേൾഡൈ്വഡ് കിരീടങ്ങൾ നേടണമെന്നാണ് ആഗ്രഹം.
ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുക എന്നതും ലക്ഷ്യങ്ങളിലൊന്നാണ്.