മുഖക്കുരുവിന് വിട

6f87i6nmgm2g1c2j55tsc9m434-list 1udh1n7us12f87tg13mllajoi 4fvpvuljid1uv24gc3uiqs2l0t-list

മുഖക്കുരു എന്നത് ലിംഗഭേദമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. കുരു വരുന്നത് മാത്രമല്ല, വന്ന് പോകുമ്പോഴുമ്പോൾ ഉണ്ടാകുന്ന കലയും നമ്മളെ അസ്വസ്ഥരാക്കാറുണ്ട്

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതിലൊരു മാറ്റവും ഉണ്ടാവാറുമില്ല. പല പരീക്ഷണം നടത്തിയാലോ അത് വിപരീത ഫലം നൽകുകയും ചെയ്യും. എന്നാൽ ഇനി ഇതേകുറിച്ച് ഓർത്ത് ടെൻഷൻ അടിക്കേണ്ട.

നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ട് പോംവഴി. അതെ ഉരുളക്കിഴങ്ങ് തന്നെ. ചർമത്തിനും ഉരുളക്കിഴങ്ങ് ഏറെ നല്ലതാണ്.

ഉരുളക്കിഴങ്ങ്, നാരങ്ങ നീര്

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞെടുക്കുന്ന നീരും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനും, കറുത്ത പാടുകള്‍ കുറയുന്നതിനും സഹായിക്കും.

ഇത് മുഖത്ത് പുരട്ടി 30 മിനിറ്റ് നേരം വയ്ക്കണം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താൽ മികച്ച ഫലം നല്‍കും. പ്രത്യേകിച്ചും സൂര്യപ്രകാശം ഏല്‍ക്കുന്നത് മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും.

ഉരുളക്കിഴങ്ങ് തക്കാളി പാക്ക്

ഇതൊരു പവർ കോമ്പിനേഷൻ തന്നെയാണ്. കാരണം സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും ഗുണം നൽകുന്ന രണ്ട് വസ്തുക്കളാണിവ. അല്‍പം ഉരുളക്കിഴങ്ങ് പേസ്റ്റ് തക്കാളിനീരില്‍ കലര്‍ത്തുക. ഇതില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം.

15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. മുഖക്കുരു മാറാനും, മുഖത്തെ ചുളിവുകള്‍ മാറാന്‍ ഇത് സഹായിക്കും. പാക്ക് കഴുകിക്കളയാന്‍ തണുത്ത വെള്ളം ഉപയോഗിക്കുന്നത് കുറച്ചുകൂടി നല്ലതായിരിക്കും.

ഉരുളക്കിഴങ്ങും മുട്ടയും

മുട്ടയുടെ മണം ഒന്ന് ക്ഷമിക്കാൻ പറ്റുമെങ്കിൽ നിങ്ങളുടെ മുഖത്തിന് പറ്റിയ മികച്ച ഒരു പാക്കാണിത്. മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക.

ഇത് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും, നിറം വയ്ക്കാനും മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് നല്ലതാണ്.