മുടിവളരുന്നതിനും മുഖക്കുരു തടയുന്നതിനും കട്ടൻചായ മതി

6f87i6nmgm2g1c2j55tsc9m434-list 600ooev4pvl6m891ft55vs9lo5 4fvpvuljid1uv24gc3uiqs2l0t-list

നല്ല മഴയത്ത് ചൂട് കട്ടൻചായ കുടിക്കാൻ മിക്കവർക്കും ഇഷ്ടമായിരിക്കും. എന്നാൽ ഈ കട്ടൻചായ മനസിന് കുളിർമ നൽകുക മാത്രമല്ല നമ്മുടെ മുഖത്തിനും മുടിക്കും ഏറെ ഉത്തമമാണ്

Image Credit: Canva

കട്ടന്‍ ചായ മുടിയില്‍ പുരട്ടിയാല്‍ പല തരം ഗുണങ്ങളും ലഭിക്കും. ഇതിൽ മുടിയെ പോഷിപ്പിക്കുന്നതും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിയുടെ സ്വാഭാവിക നിറം വർധിപ്പിക്കുന്നതിനും മുടിയുടെ തിളക്കം വർധിപ്പിക്കുന്നതിനും സഹായിക്കും.

Image Credit: Canva

കൂടാതെ ചർമത്തിലുണ്ടാകുന്ന വീക്കത്തിന് എതിരെയും ഫലപ്രദമായി കട്ടൻചായ പ്രവർത്തിക്കും. കൂടാതെ, അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ത്വക്കിനെ സംരക്ഷിക്കാനും കട്ടൻചായ സഹായിക്കും.

Image Credit: Canva

മുടിയുടെ ബലത്തിന്

ചായപ്പൊടി മുടിക്ക് ആവശ്യമായ വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവ പോലുള്ള പോഷകങ്ങളേകുന്നു. ആരോഗ്യമുള്ള മുടിക്ക് വളരെ ആവശ്യമായ ഘടകങ്ങളാണ് ഇവ.

Image Credit: Canva

വൈറ്റമിന്‍ ഇ തലയോട്ടിയുടെ ആരോഗ്യം ഉറപ്പാക്കുകയും അങ്ങനെ മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അയേണ്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മുടിവേരുകളിലേക്കു ഓക്‌സിജനും ആവശ്യമായ പോഷകങ്ങളും എത്തിക്കുന്നത് ചുവന്ന രക്താണുക്കളാണ്.

Image Credit: Canva

മുടികൊഴിച്ചിൽ

ചായയിലുള്ള കാറ്റെച്ചിൻസ്, ഫ്ലൂവനോയിഡ് എന്നിവ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. ഇതിന് പുറമേ കട്ടൻചായയിലെ ആന്റി ഓക്സിഡന്റും മുടി കൊഴിയുന്നത് തടയും.

Image Credit: Canva

മുടിയുടെ സ്വാഭാവിക നിറവും തിളക്കവും നിലനിർത്തുന്നതിനും രാവിലെ കട്ടൻ ചായ ശീലമാക്കുന്നത് സഹായിക്കുന്നു.

Image Credit: Canva

കുടിക്കുകയും പുരട്ടുകയും ചെയ്യാം

കട്ടൻചായ തലമുടിയിൽ പുരട്ടുന്നതിലൂടെ മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനായി സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ തേച്ച് തല കഴുകി വൃത്തിയാക്കുക.

Image Credit: Canva

സാധാരണ കട്ടന്‍ചായ ഉണ്ടാക്കുന്നത് പോലെ പഞ്ചസാര ഇടാതെ ചായ ഉണ്ടാക്കുക. അതിനെ തണുപ്പിച്ച്, ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ഷാംപൂ തേച്ച് വൃത്തിയാക്കിയ തലമുടിയിൽ ഇത് സ്പ്രേ ചെയ്തുകൊടുക്കാം. ഒരു കാപ് ഉപയോഗിച്ച് തലമുടി ആവരണം ചെയ്യുക. 15- 20 മിനിറ്റിനു ശേഷം തല കഴുകാം.തേനിനൊപ്പം കട്ടൻചായ

Image Credit: Canva

തേനിനൊപ്പം കട്ടൻചായ

കട്ടൻ ചായയിൽ ശുദ്ധമായ തേൻ കൂടി ചേർത്താൽ ചർമം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ തേൻ, സോറിയാസിസ്, ഹെർപ്പസ് അണുബാധ പോലുള്ള സങ്കീർണ പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.

Image Credit: Canva