മഴക്കാലത്ത് കാൽനഖ സംരക്ഷണത്തിന് കറ്റാർവാഴയും മഞ്ഞളും

6f87i6nmgm2g1c2j55tsc9m434-list 38ek3v3ktpvpbaaj5cio6vvvc6 4fvpvuljid1uv24gc3uiqs2l0t-list

മഴക്കാലം ഇങ്ങെത്തി, കാലിൽ കുഴിനഖം ഉണ്ടെങ്കിൽ കൃത്യമായ പരിചരണം ഈ സമയത്ത് നൽകിയേ തീരു

Image Credit: Canva

നഖത്തിന് ചുറ്റുമുള്ള ചര്‍മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്.

Image Credit: Canva

ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും ഈ പ്രശ്നം ഉണ്ടാവാം, നഖത്തിനു കൃത്യമായ ശ്രദ്ധ കൊടുത്താൽ ഈ പ്രശ്നം നമുക്ക് ഒഴിവാക്കാൻ സാധിക്കും.

Image Credit: Canva

അതായത് നഖത്തിന്റെ അറ്റത്ത് അഴുക്ക് അടിഞ്ഞ് കൂടുന്നതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം. കൃത്യമായി നഖം വെട്ടി വ്യത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കുഴിനഖത്തിൽ നിന്നും രക്ഷനേടാനുള്ള പരിഹാരം നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Image Credit: Canva

കറ്റാർവാഴ മഞ്ഞൾ മിശ്രിതം

ആന്റി ബാക്ടീരിയിൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. അതുപോലെ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ.

Image Credit: Canva

അതുകൊണ്ട് തന്നെ കുറച്ച് കറ്റാർവാഴ ജെല്ലും അൽപം മഞ്ഞളും മാത്രം മതി ഈ കൂട്ട് തയാറാക്കാൻ. ഇവ രണ്ടും നന്നായി യോജിപ്പിച്ച്, ഈ മിശ്രിതം കുഴി നഖമുള്ള ഭാഗത്ത് വച്ച് നന്നായി കെട്ടി വയ്ക്കുക. ശേഷം ഇത് കഴുകി കളഞ്ഞ് നന്നായി കാലുകൾ കഴുകി വൃത്തിയാക്കുക. ശേഷം വിരലുകൾ നന്നായി തുടച്ച് ഉണക്കാൻ മറക്കരുത്.

Image Credit: Canva

ഉപ്പ് ചില്ലറക്കാരനല്ല

കുഴിനഖം അകറ്റാൻ ഏറ്റവും മികച്ച മരുന്നാണ് ഉപ്പ് വെള്ളം. ഒരു പാത്രത്തില്‍ കാല് മുങ്ങാൻ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക.

Image Credit: Canva

കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ദിവസവും ഇത് തുടരാവുന്നതാണ്.

Image Credit: Canva

നാരങ്ങാനീര് ഉപയോഗിക്കാം

കുഴിനഖം തടയാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങയുടെ നീര്. കുഴിനഖമുള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പൽ കുറയാൻ സഹായിക്കുന്നു.

Image Credit: Canva

നഖത്തിന് ചുറ്റും വേപ്പണ്ണ പുരട്ടി മസാജ് ചെയ്യുന്നതും കുഴിനഖം മാറാൻ സഹായിക്കും. എല്ലാം ചെയ്തതിന് ശേഷം കാലുകൾ നല്ല രീതിയിൽ തോർത്തി ഉണക്കാൻ ഒരിക്കലും മറക്കരുത്.

Image Credit: Canva

വിനാഗിരി ഫലപ്രദമായ ഔഷധം

വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് ഇത്. ഇതിനായി ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഉപയോഗിക്കാം.

Image Credit: Canva

അരമണിക്കൂര്‍ നേരം വിനാഗിരി ലായനിയില്‍ കാലുകള്‍ മുക്കിവയ്ക്കുക. ശേഷം ഇതിൽ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് കുഴിനഖമുള്ള കാലുകള്‍ ദിവസത്തില്‍ മൂന്നു നേരം കഴുകുക. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കാം.

Image Credit: Canva