വീട്ടിൽ സിംപിളായി ചെയ്യാം ഒരു ഹെയർസ്പാ

6f87i6nmgm2g1c2j55tsc9m434-list 6n6t4b99ibuclf30nnf7po89sq 4fvpvuljid1uv24gc3uiqs2l0t-list

നീണ്ട് ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ദൈനംദിന ജീവിതത്തിലെ തിരങ്ങുകൾക്കിടയിൽ മുടിക്ക് കൂടുതൽ ശ്രദ്ധനൽകാൻ പലപ്പോഴും നമുക്ക് കഴിയാറില്ല

Image Credit: Canva

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി മാസത്തിലൊരിക്കലെങ്കിലും നൽകാവുന്ന മികച്ച പരിചരണമാണ് സ്പാ ട്രീറ്റ്മെന്റുകൾ.

Image Credit: Canva

മുടിയുടെ വരൾച്ച തടയാനും മുടി വളരാനും ഹെയർ സ്പാ ഒരു പരിധി വരെ സഹായിക്കും. സ്പാ ചെയ്യുന്നതിനായി എപ്പോഴും ബ്യൂട്ടി പാർലറുകളിലേക്ക് പോകേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് മുടിവളരാനുള്ള നല്ലൊരു ഹെയർസ്പാ ചെയ്യാം.

Image Credit: Canva

മുടി വൃത്തിയാക്കി ഓയിൽ മസാജ്

സ്പാ ചെയ്യുന്നതിനു മുന്നോടിയായി ആദ്യം തന്നെ മുടി വൃത്തിയായി ചീകിയൊതുക്കണം. അതിനായി പല്ലുകൾ വിട്ടു വിട്ടുള്ള ചീർപ്പ് ഉപയോഗിക്കാം.

Image Credit: Canva

മുടിയിലെ ജ‍ഡ കളഞ്ഞ് വിടർത്തിയെടുക്കണം. അതിനുശേഷം മുടി നന്നായി ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യാം. മസാജ് ചെയ്യാനായി വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ബദാം ഓയിൽ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. മുടിയിൽ മുഴുവനായി എണ്ണ പിടിക്കുന്നതു വരെ മസാജ് ചെയ്യണം. മുടിയിഴകൾ ഓരോ ഭാഗങ്ങളാക്കി വേർതിരിച്ച് വേണം മസാജ് ചെയ്യാൻ. മുടിയുടെ അഗ്രഭാഗത്തും നന്നായി ഓയിൽ മസാജ് ചെയ്യണം. കുറഞ്ഞത് 30 മിനിറ്റെങ്കിലും തലയിൽ എണ്ണ പിടിപ്പിക്കുക.

Image Credit: Canva

ഹെയർ മാസ്ക് ഉപയോഗിക്കുക

നന്നായി ഓയിൽ മസാജ് ചെയ്ത ശേഷം ഏതെങ്കിലും ഹെയർ മാസ്ക് ഉപയോഗിക്കാം. മാസ്ക് തലയിൽ തേച്ച് പിടിപ്പിച്ച് എല്ലാ ഭാഗങ്ങളിലും ആയെന്ന് ഉറപ്പു വരുത്തണം.

Image Credit: Canva

തലയിൽ മാസിക്കിട്ടതിനു ശേഷം ചീർപ്പ് ഉപയോഗിച്ച് മുടി ചീകുന്നത് മാസ്ക് എല്ലാ ഭാഗങ്ങളിലേക്കും എത്താൻ സഹായിക്കും. തുടർന്ന് മുടി ആവികൊള്ളിക്കുകയാണു വേണ്ടത്. ഇതിനായി സ്റ്റീമർ ഉപയോഗിക്കാം. അല്ലെങ്കിൽ വെള്ളം ചൂടാക്കിയതിന് ശേഷം അതിൽ ടവൽ മുക്കി അത് തലയിൽ പൊതിഞ്ഞു വെക്കാം. 10–20 മിനിറ്റിന് ശേഷം മുടി കഴുകാം.

Image Credit: Canva

മുടികഴുകാൻ വീര്യം കുറഞ്ഞ ഷാംപൂ

മുടിയിലെ മാസ്കും എണ്ണയും പൂർണമായും പോകുന്നതുവരെ വൃത്തിയായി കഴുകണം. ഇതിനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം.

Image Credit: Canva

കണ്ടീഷനർ ഉപയോഗിക്കാൻ മറക്കരുത്. കഴുകിയതിനു ശേഷം വൃത്തിയായി മുടി ഉണക്കാം. മുടി ഉണക്കാനായി എയർ ഡ്രൈ അല്ലെങ്കിൽ ബ്ലോ ഡ്രൈ എന്നിവ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഉപയോഗിക്കുകയാണെങ്കിൽ അത് കുറഞ്ഞ ചൂടിലാണെന്ന് ഉറപ്പു വരുത്തണം. ശേഷം ഏതെങ്കിലും ഹെയർ സെറം ഉപയോഗിക്കുന്നതും നല്ലതാണ്

Image Credit: Canva