മഴക്കാലത്ത് സൺസ്ക്രീൻ നിർബന്ധമായും വേണം

6f87i6nmgm2g1c2j55tsc9m434-list 4jjipmjtg0e7sl9cke567gmpbt 4fvpvuljid1uv24gc3uiqs2l0t-list

വേനൽക്കാലത്ത് സൺസ്‌ക്രീൻ ഇടുന്നത് നമ്മൾ പതിവാക്കിയിട്ടുണ്ട്. സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാവയലറ്റ് രശ്മികളെ തടയാൻ സഹായിക്കും എന്നതു തന്നെയാണ് കാരണം

Image Credit: Canva

ദോഷകരമായ അൾട്രാവയലറ്റ് റേഡിയേഷൻ ഏൽക്കുന്നതിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയാണ് സൺസ്ക്രീനിന്റെ പ്രധാന ഉപയോഗം.

Image Credit: Canva

അപകടകരമായ യുവി കിരണങ്ങൾ മൺസൂൺ സീസണിൽ എളുപ്പത്തിൽ മേഘങ്ങളിലൂടെ കടന്നുപോകുകയും നമ്മുടെ ശരീരത്തിൽ പതിക്കുകയും ചെയ്യുന്നു.

Image Credit: Canva

അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് മേഘങ്ങൾ നമ്മെ തടയുന്നില്ല. അതിനാൽ, സീസൺ പരിഗണിക്കാതെ, സൺസ്‌ക്രീൻ ഉപയോഗിക്കണമെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ വരെ പറയുന്നത്.

Image Credit: Canva

യുവി രശ്മികളെ തടഞ്ഞേ പറ്റു

മേഘാവൃതമായ ആകാശത്തിലൂടെ സൂര്യൻ ദൃശ്യമാകണമെന്നില്ല. എന്നാൽ സൂര്യൻ അവിടെ ഇല്ലെന്നല്ല അതിനർഥം. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടയുന്ന ഫിൽട്ടറായി മേഘങ്ങൾ പ്രവർത്തിക്കില്ല.

Image Credit: Canva

അള്‍ട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മഴക്കാലത്തു പോലും സൺസ്ക്രീൻ പ്രയോഗിക്കുക.

Image Credit: Canva

മഴക്കാലത്തും സൂര്യാതപം ഏൽക്കാം

യുവി രശ്മികൾ ഏൽക്കുന്നത് മെലാനിൻ എന്ന പിഗ്മെന്റിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. മെലാനിൻ ഉൽപാദനം വർധിക്കുന്നത് ടാനിങ്ങിലേക്ക് നയിക്കുന്നു.

Image Credit: Canva

മെലാനിനോട് പൊരുതാനുള്ള ശരീരത്തിന്റെ ശേഷി കുറയുമ്പോൾ സൂര്യാഘാതമേൽക്കുന്നു. സൺസ്ക്രീൻ ഉപയോഗിക്കുന്നതിലൂടെ ഇതിനെ തടയാനാകും

Image Credit: Canva

ചർമത്തിലെ ചുളിവുകൾ ഒഴിവാക്കാം

അൾട്രാവയലറ്റ് രശ്മികൾ കൂടുതൽ നേരം ഏറ്റാൽ ഓക്സിഡേറ്റിവ് സ്ട്രെസ് മൂലം ഇലാസ്റ്റിക് നാരുകൾക്ക് കേടുപാടുകൾ വരുന്നു. ഇത് ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും നേർത്ത വരകളും ചുളിവുകളും വികസിപ്പിക്കുകയും ചെയ്യുന്നു.

Image Credit: Canva

പിഗ്മെന്റേഷൻ അഥവാ നിറവ്യത്യാസം, കറുത്ത പാടുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മഴക്കാലത്തും സൺസ്ക്രീൻ പ്രയോഗിക്കുകയും ചർമത്തെ ചെറുപ്പമായി നിലനിർത്തുകയും ചെയ്യുക.

Image Credit: Canva

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധവേണം

സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. സൺസ്‌ക്രീനിലെ ചേരുവകളുടെ ലിസ്റ്റ് വായിക്കുക. ഫിസിക്കൽ, കെമിക്കൽ ഇനങ്ങൾ ഉൾപ്പടെ നിരവധി സൺസ്‌ക്രീനുകളാൽ വിപണി നിറഞ്ഞിരിക്കുന്നു.

Image Credit: Canva

50 എസ്പിഎഫിനു മുകളിലുള്ള സൺസ്‌ക്രീൻ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരു പ്രാവശ്യം സൺസ്‌ക്രീൻ പുരട്ടിയാൽ ദിവസം മുഴുവൻ സംരക്ഷണം നൽകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഓരോ മൂന്ന് മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കണം. കൂടാതെ, മഴക്കാലത്ത് വാട്ടർപ്രൂഫ് സൺസ്‌ക്രീൻ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

Image Credit: Canva