മുഖം തിളങ്ങും; മൂന്ന് എളുപ്പവിദ്യകൾ

6f87i6nmgm2g1c2j55tsc9m434-list 7edsle3p6jo44jfs51or719rjg 4fvpvuljid1uv24gc3uiqs2l0t-list

യൗവനത്തിലെ മുഖകാന്തി നിലനിർത്താൻ ആരാണ് ആഗ്രഹിക്കാത്തത്. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പല ഫെയ്സ്പാക്കുകളും ക്രീമുകളും പരീക്ഷിച്ച് മടുത്തവരായിരിക്കും ഭൂരിഭാഗവും

Image Credit: Canva

ഉദ്ദേശിച്ച ഫലം ലഭിച്ചില്ലില്ലെന്നു മാത്രമല്ല, വിപരീതമാവുകയും ചെയ്യും. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഇത്തരം ഫെയ്സ്പാക്കുകള്‍ എല്ലാവരുടെയും മുഖത്തിനു യോജിക്കണമെന്നില്ല. അലർജിപോലെയുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

Image Credit: Canva

വീട്ടിൽ നമുക്ക് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് മുഖകാന്തി വർധിപ്പിക്കാനുള്ള മൂന്ന് എളുപ്പവഴികൾ പരിചയപ്പെടാം.

Image Credit: Canva

മുഖത്തെ കരുവാളിപ്പും കുരുക്കളും മാറ്റും തൈര്

ചർമ സംരക്ഷണത്തിൽ തൈരിന് പ്രധാന റോളാണ്. തൈര് ചേർത്തുണ്ടാക്കുന്ന പലതരം പാക്കുകൾ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്.

Image Credit: Canva

തൈരിനൊപ്പം കടലമാവും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഈ മിശ്രിതം മുഖത്തിലും കഴുത്തിലും നന്നായി പുരട്ടുക.

Image Credit: Canva

15 മിനിറ്റിനു ശേഷം മാത്രം കഴുകിക്കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് മുഖംതിളങ്ങുന്നതിനും ചർമത്തിന്റെ മാർദവം നിലനിർത്തുന്നതിനും സഹായിക്കും

Image Credit: Canva

ചെറുനാരങ്ങ ചില്ലറക്കാരനല്ല

വൈറ്റമിൻ സിയുടെ കലവറയായ ചെറുനാരങ്ങ ചർമസംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നു. ആന്റി ഓക്സിഡന്റും വൈറ്റമിൻ സിയും അടങ്ങിയ ചെറുനാരങ്ങ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ചർമത്തിനു തിളക്കവും നൽകുന്നു.

Image Credit: Canva

ചർമത്തിനു തിളക്കവും മൃദുലതയും ഉണ്ടാകുന്നതിനായി ചെറുനാരങ്ങ നീരും തേനും ചേർത്ത മിശ്രിതം ഉപയോഗിക്കാം. ഇതൊരു മികച്ച മോയ്സ്ചുറൈസർ കൂടിയാണ്.

Image Credit: Canva

മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്ന ബാക്ടീരിയയെ നശിപ്പിക്കാന്‍ ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡിനു സാധിക്കും. തേനില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റി ബാക്ടീരിയൽ മൂലകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിലെ ചുളിവുകൾ മാറ്റുന്നതിനു സഹായിക്കും.

Image Credit: Canva

ചർമത്തിനു തിളക്കം നൽകും തേനും പാലും

തേനും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക.

Image Credit: Canva

ശേഷം മൃദുവായി മസാജ് ചെയ്യുക. അര മണിക്കൂറിന് ശേഷം മാത്രം കഴുകിക്കളയുക. ദിവസവും ഇത് പുരട്ടുന്നതിലൂടെ മുഖത്തിന് കൂടുതൽ തിളക്കം ലഭിക്കുന്നു.

Image Credit: Canva