വീട്ടിൽ തയാറാക്കാം മുട്ട കൊണ്ടൊരു കിടിലൻ മാസ്ക്

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list 7sopedf0hpu57p460fdtvj0pa8

മുപ്പത് കഴിഞ്ഞവർക്ക് ചർമത്തെയോർത്ത് നിരവധി ആവലാതികൾ ഉണ്ടാവാം. പ്രത്യേകിച്ച് മുഖത്തെ ചുളിവുകളും അയഞ്ഞ് തൂങ്ങിയ ചർമവും നമ്മെ ഭയപ്പെടുത്തും

Image Credit: Canva

പരിഹാരം പെട്ടെന്ന് കണ്ടെത്തിയാൽ ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റാൻ സാധിക്കും. പക്ഷേ എല്ലാമങ്ങ് പരീക്ഷിക്കാനും വരട്ടെ,

Image Credit: Canva

ചർമത്തിനാവശ്യമായ രീതിയിലുള്ള പായ്ക്ക് വേണം ഉപയോഗിക്കാൻ. വീട്ടിൽ തന്നെ തയാറാക്കാൻ പറ്റുന്ന ഒരു കിടിലൻ മാസ്കാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. മാസ്ക് തയാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്നു നോക്കാം

Image Credit: Canva

മുട്ട

ചർമത്തിനും മുടിക്കുമെല്ലാം ഏറെ ഗുണം തരുന്ന ഒന്നാണ് മുട്ട. ചർമത്തെ ടൈറ്റാക്കാൻ മുട്ട വളരെ മികച്ചതാണ്.

Image Credit: Canva

ചര്‍മത്തിനു പുതുജീവന്‍ നല്‍കുന്ന ഇവയിലെ കൊഴുപ്പ് ചര്‍മം അയയുന്നതിനെ പ്രതിരോധിക്കും. നന്നായി ചർമത്തെ മോയ്ചറൈസ് ചെയ്യാനും തിളക്കം കൂട്ടാനും മുട്ട ഏറെ നല്ലതാണ്.

Image Credit: Canva

തേൻ

ചര്‍മം തൂങ്ങുന്നതിനു തേനും നല്ലൊരു പരിഹാരമാണ്. ആന്റി ഓക്‌സിഡന്റ് ഗുണമുള്ള തേന്‍ ചര്‍മത്തിന്റെ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ചര്‍മത്തിന്റെ ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും.

Image Credit: Canva

വരണ്ട ചർമമുള്ളവർ തേൻ ഉപയോഗിക്കുന്നതു ചർമത്തെ കൂടുതൽ മോയ്ചറൈസ് ചെയ്യാൻ സഹായിക്കും. മാത്രമല്ല ആന്റിബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.

Image Credit: Canva

നാരങ്ങ നീര്

രങ്ങയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കൊളാജെന്റ ഉത്പാദനത്തെ സഹായിക്കും. ഇത് ചര്‍മത്തിന്റെ അയവ് കുറയ്ക്കാന്‍ സഹായിക്കും. ഇതിന് പുറമേ കോശങ്ങളെ സങ്കോചിപ്പിക്കാനുള്ള ഗുണം ചര്‍മത്തിന് മുറുക്കം നല്‍കി ചുളിവുകള്‍ കുറച്ച് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

Image Credit: Canva

പ്രകൃതിദത്തമായ എക്സഫേളിയേറ്റായി പ്രവർത്തിക്കാൻ നാരങ്ങ നീരിന് കഴിയാറുണ്ട്. കറുത്ത പാടുകളും മറ്റും ഇല്ലാതാക്കാനും നാരങ്ങ നീര് ഏറെ സഹായിക്കും.

Image Credit: Canva

പായ്ക്ക് തയാറാക്കാം

ആദ്യം ഒരു മുട്ട എടുക്കാം. മുട്ടയുടെ വെള്ള മാത്രമാണ് ഉപയോഗിക്കേണ്ടത്. മുട്ടയ്ക്കൊപ്പം തേൻ അല്ലെങ്കിൽ നാരങ്ങ നീര് ഉപയോഗിക്കാം.

Image Credit: Canva

എണ്ണമയമുള്ള ചർമക്കാർ നാരങ്ങ നീര് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അതുപോലെ ചർമത്തിന് ഈർപം കൂട്ടാൻ ആഗ്രഹിക്കുന്നവർ തേൻ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

Image Credit: Canva

ഒരു മുട്ടയുടെ വെള്ളയിലേക്ക് 1 ടീ സ്പൂൺ തേനോ അല്ലെങ്കിൽ നാരങ്ങ നീരോ ചേർത്ത് യോജിപ്പിക്കുക. ശേഷം മുഖം വ്യത്തിയാക്കി ഈ മാസ്‌കിടാം. കണ്ണിന്റെ ഭാഗം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും.

Image Credit: Canva