പകിട്ട് ഒട്ടും കുറയ്ക്കാതെ രാധിക മെർച്ചന്റ്

6f87i6nmgm2g1c2j55tsc9m434-list 1n21nvhr002jokq4djnviomj6q 4fvpvuljid1uv24gc3uiqs2l0t-list

വിവാഹ ആഘോഷങ്ങളുടെ പകിട്ട് ഒട്ടും കുറയ്ക്കാതെയാണ് രാധിക മെർച്ചന്റ് അനന്ത് അംബാനിയുടെ വധുവായത്

വിവാഹദിനത്തിലെ ചടങ്ങുകൾക്കായി രാധിക തിരഞ്ഞെടുത്ത വസ്ത്രങ്ങൾ സമാനതകളില്ലാത്ത വിധം മനോഹരമായിരുന്നു.

പാരമ്പര്യ തനിമ നിറഞ്ഞുനിൽക്കുന്ന വസ്ത്രങ്ങളിൽ അലൗകിക സൗന്ദര്യത്തോടെ രാധിക തിളങ്ങിനിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഗുജറാത്തി വിവാഹങ്ങളിൽ വധു ധരിക്കുന്ന പനേതർ സാരികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ലഹങ്കയാണ് പ്രധാന വിവാഹ ചടങ്ങിൽ രാധിക ധരിച്ചത്.

ചുവപ്പും ഐവറി നിറവും ഉൾപ്പെടുന്ന വസ്ത്രം ഡിസൈൻ ചെയ്തത് അബു ജാനി സന്ദീപ് ഖോസ്ലെയാണ്. സൂക്ഷ്മമായ ഫ്ലോറൽ വർക്കുകളാണ് ഗാഗ്രയിൽ ഉള്ളത്. ഇവയുടെ ഭംഗി വർധിപ്പിക്കാൻ കല്ലുകളും സീക്വനുകളും അടക്കമുള്ളവ ഉപയോഗിച്ചിട്ടുണ്ട്.

സർദോസി കട്ട് വർക്കുകളും നഖ്ഷി, സാദി ഹാൻഡ് എംബ്രോയിഡേർഡ് വർക്കുകളും നിറഞ്ഞ അതിമനോഹരമായ ലഹങ്കയാണ് ഇത്.

നേർത്ത ജാലി, കട്ട് വർക്ക് എന്നിവയാണ് ശിരോവസ്ത്രത്തിൽ ഉപയോഗിച്ചത്. ഇവയ്ക്കൊപ്പം പ്രൗഢിയുള്ള ആഭരണങ്ങളും കൂടി ചേർന്നതോടെ രാധികയുടെ ബ്രൈഡൽ ലുക്കിന്റെ പകിട്ട് ഇരട്ടിയായി.

വിദായ് ചടങ്ങിനായി രാധിക ധരിച്ച വസ്ത്രവും ഇതിനോടൊപ്പം ശ്രദ്ധ നേടുന്നുണ്ട്.

മനീഷ് മൽഹോത്ര രൂപകല്പന ചെയ്ത ചുവന്ന നിറത്തിലുള്ള ബ്രോക്കേഡ് സിൽക്ക് ലഹങ്കയാണ് ഇത്.

യഥാർഥ സ്വർണം ഉപയോഗിച്ചുള്ള കർച്ചോബി എംബ്രോയിഡറി ചെയ്ത ബ്ലൗസാണ് ഈ വസ്ത്രത്തിന്റെ ഹൈലൈറ്റ്

ഗുജറാത്തിന്റെ ടെക്സ്റ്റയിൽ പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ വസ്ത്ര നിർമാണ കലാവൈഭവം പ്രകടമാകുന്ന തരത്തിലാണ് മനീഷ് മൽഹോത്ര അമൂല്യമായ ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.