ഇതിഹാസ കഥകളിലെ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് മഡോണ പങ്കുവച്ചത്.
ക്രീം നിറത്തിലുള്ള ബ്ലൗസും സ്കേർട്ടുമാണ് മഡോണയുടെ ഔട്ട്ഫിറ്റ്.
ഗോൾഡൻ വർക്കുകളും പച്ച കല്ലുകളും തുന്നിച്ചേർത്തിരിക്കുന്നു.
വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ വശങ്ങളങ്ങളിൽ ചുവപ്പും ഗോൾഡനും വർക്കുള്ള ഷോൾ സ്റ്റൈൽ ചെയ്തിട്ടുണ്ട്.
ഹെവി ആക്സസറീസാണ്. ചുവപ്പും വെള്ളയും കല്ലുകൾ പതിച്ച നെക്ലസും ഹെവി ജിമിക്കിയും കല്ലുകൾ പതിച്ച നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു.
കമ്മലിനോടുള്ള ചേർത്തുള്ള വലിയ റിങ് മൂക്കുത്തിയാണ്.
വസ്ത്രത്തിനിണങ്ങുന്നതാണ് കല്ലുകൾ പതിച്ച വളയും മോതിരവും
മിനിമം മേക്കപ്പാണ്. ഐലൈനറും ലിപ്സ്റ്റിക്കും ഉണ്ട്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്.