മുഖത്തെ കുഴികൾക്ക് പരിഹാരം വീട്ടിൽ തന്നെ

6f87i6nmgm2g1c2j55tsc9m434-list dn5rfs8jopg3mtqtfeq4cqg4p 4fvpvuljid1uv24gc3uiqs2l0t-list

മൃദുലമായ പൂവു പോലെയുളള ചർമത്തിലും ആയിരക്കണക്കിന് സുഷിരങ്ങളുണ്ടെന്നതാണ് വസ്‌തുത.

Image Credit: Canva

സെബേഷ്യസ് ഗ്ലാൻഡ്‌സ് എന്ന എണ്ണ ഗ്രന്ഥികൾ പ്രവർത്തിക്കുന്നത് ഈ സുഷിരങ്ങൾ വഴിയാണ്. ചർമം ശ്വസിക്കുന്നത് ഈ സുഷിരങ്ങളിലൂടെയാണെന്നു പറയാം.

Image Credit: Canva

ആരോഗ്യമുളള ചർമത്തിൽ സുഷിരങ്ങൾ ദൃഷ്‌ടിയിൽപ്പെടാത്ത വിധം സൂക്ഷ്‌മമായിരിക്കും. സുഷിരങ്ങൾക്കുളളിൽ അഴുക്ക്, മൃതകോശങ്ങൾ, മേക്കപ്പ് വസ്‌തുക്കളുടെ അംശങ്ങൾ എന്നിവ അടിയുമ്പോഴാണ് സുഷിരങ്ങൾ വലുതാവുന്നത്.

Image Credit: Canva

വെള്ളരിക്ക

മുഖത്തെ കുഴികൾ അകറ്റാൻ വെള്ളരിക്ക വളരെ നല്ലതാണ്. ഇതിനായി വെള്ളരിക്ക നന്നായി അരച്ച് അതിലേയ്ക്ക് ഒരു പകുതി നാരങ്ങാനീര് ചേർക്കുക. ശേഷം ഒരു കോട്ടൺ തുണിയെടുത്ത് അതിലേയ്ക്ക് ഈ മിശ്രിതം ഇട്ട് കിഴി കെട്ടുക.

Image Credit: Canva

ഇത് ഫ്രീസറിൽ വച്ച് തണുപ്പിച്ചതിന് ശേഷം ഈ കിഴി മുഖത്തെ കുഴികളിൽ കുറച്ചു സമയത്തേയ്ക്ക് വയ്ക്കാം. ദിവസവും രണ്ടുനേരം വീതം രണ്ടാഴ്ച ഇത് തുടരുക. മാറ്റം നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും.

Image Credit: Canva

തേനും മുട്ടയുടെ മഞ്ഞയും

ഒരു മുട്ടയുടെ മഞ്ഞക്കരുവും ഒരു ടീസ്പൂണ്‍ തേനും വേണമെങ്കിൽ ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേർത്ത് നല്ല മിശ്രിതമാക്കാം. ശേഷം ഇത് മുഖത്ത് പുരട്ടാം.

Image Credit: Canva

ഒരു പതിനഞ്ച് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. മുഖത്തെ കുഴികൾ മാറാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വരെ ഈ മിശ്രിതം പുരട്ടാം. അല്ലെങ്കിൽ മുട്ടയുടെ വെള്ളയും ഓട്സും ചേർത്ത് അരച്ച് മുഖത്ത് തേക്കാവുന്നതാണ്. ഒരു അരമണിക്കൂറിന് ശേഷം ഇത് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.

Image Credit: Canva

അവോക്കാഡോ

ചർമത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി അവക്കാഡോ പ്രവര്‍ത്തിക്കും. ഇത് മുഖത്തെ കുഴികൾ മാറാനും സഹായിക്കും.

Image Credit: Canva

ഇതിനായി അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മാറ്റം ആഴ്ചകൾ കൊണ്ട് തന്നെ അറിയാൻ പറ്റും.ഇതൊന്നും ഇല്ലെങ്കിൽ തക്കാളി നീരിൽ പഞ്ചസാര ഇട്ട് മുഖത്ത് തേച്ചാലും മതി.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article