ചർമത്തിലെ എണ്ണമയം കാരണം ഇഷ്ടമുള്ള ഭക്ഷണമോ സൗന്ദര്യവർധക വസ്തുക്കളോ ഉപയോഗിക്കാൻ പറ്റാത്തവർ ആയിരിക്കും പലരും. പഠിച്ച പണി പതിനെട്ട് നോക്കിയാലും ഈ പ്രശ്നം അങ്ങനെ പെട്ടെന്നൊന്നും പോവില്ല.
സെബാസിയസ് ഗ്രന്ഥികൾ സ്രവിക്കുന്ന എണ്ണമയമുള്ള പദാർഥമായ സെബത്തിന്റെ അമിതമായ ഉൽപാദന ഫലമായാണ് എണ്ണമയമുള്ള ചർമ്മം ഉണ്ടാകുന്നത്.
മുഖം കൃത്യമായി കഴുകുക എന്നതാണ് എണ്ണ മയമുള്ള ചർമമുള്ളവർ ആദ്യം ചെയ്യേണ്ട കാര്യം. എണ്ണമയമുള്ള ചർമമുള്ള പലരും ദിവസവും മുഖം കഴുകുന്നില്ല. ദിവസത്തിൽ രണ്ടുതവണ എങ്കിലും മുഖം കഴുകണം. കഠിനമായ സോപ്പുകളോ ഫേസ് വാഷോ ഒഴിവാക്കുക. പകരം ഗ്ലിസറിൻ സോപ്പ് പോലുള്ള മൃദുവായ സോപ്പ് ഉപയോഗിക്കുക.
സാലിസിലിക് ആസിഡ് അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ എന്നിവ അടങ്ങിയ ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നത് എണ്ണമയമുള്ളവർക്ക് മികച്ചതാണ്. ഒപ്പം എണ്ണമയം നിയന്ത്രിക്കാനും ചര്‍മ സുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്ന ചേരുവകള്‍ അടങ്ങിയ ടോണറുകള്‍ പരമാവധി ഉപയോഗിക്കുക. ക്ലൻസിങ്ങും ടോണറുംസാലിസിലിക് ആസിഡ് അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ എന്നിവ അടങ്ങിയ ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നത് എണ്ണമയമുള്ളവർക്ക് മികച്ചതാണ്. ഒപ്പം എണ്ണമയം നിയന്ത്രിക്കാനും ചര്‍മ സുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്ന ചേരുവകള്‍ അടങ്ങിയ ടോണറുകള്‍ പരമാവധി ഉപയോഗിക്കുക.
തേനിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയൽ, ആൻ്റി ഓക്സിഡൻ്റുകളും ചർമത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ചർമത്തിന് നല്ല തിളക്കവും ഭംഗിയും നൽകാൻ ഇത് സഹായിക്കും. തേൻ മുഖത്ത് പുരട്ടി 10-15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുന്നത് എണ്ണമയം കുറയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കും.
ജെൽകറ്റാർവാഴ ചർമത്തിന് മോയ്സ്ചറൈസറായും ചർമത്തിൽ ജലാംശം നൽകാനും എണ്ണ ഉത്പാദനം കുറയ്ക്കാനും സഹായിക്കും. രാത്രി ഉറങ്ങുന്നതിനു മുൻപ് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.
ചെറുനാരങ്ങാനീരിൽ സ്വാഭാവിക രേതസ് ഗുണങ്ങളുണ്ട്. ഇത് എണ്ണമയം കുറയ്ക്കാൻ സഹായിക്കും. നാരങ്ങാ നീര് ഡയറക്ട് ആയോ അല്ലെങ്കിൽ, ഒരു മുട്ടയുടെ വെള്ളയിൽ അര നാരങ്ങയുടെ നീര് കലർത്തിയോ മുഖത്ത് പുരട്ടാവുന്നതാണ്. 10-15 മിനിറ്റ് നേരം വച്ചതിന് ശേഷം കഴുകി കളയുക.