മൃദുവായ ചർമം വേണോ? വീട്ടിൽ തയാറാക്കാം ഈ ടോണർ

6f87i6nmgm2g1c2j55tsc9m434-list 583fp0v6o2u06pj2tr1m3l0hc6 4fvpvuljid1uv24gc3uiqs2l0t-list

കുഞ്ഞുങ്ങളുടെതു പോലുള്ള ചർമം ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും അല്ലേ? പക്ഷേ, സംഭവം അത്ര എളുപ്പമല്ല. ഇതിനായി കെമിക്കലുകൾ അടങ്ങിയ സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും.

Image Credit: Canva

എന്നാൽ ഇവ നമ്മുടെ ചർമത്തിന് എത്രമാത്രം കേടുപാടുകൾ വരുത്തുന്നുണ്ട് എന്ന കാര്യം ആരും ആലോചിക്കാറില്ല. നമ്മുടെ വീട്ടിൽ തന്നെ ഇതിനൊക്കെയുള്ള കുറുക്കുവഴികൾ ഉണ്ടെന്ന് മുത്തശ്ശിമാരൊക്കെ പറയാറുണ്ട്.

Image Credit: Canva

മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ലേ? അതുകൊണ്ട് ചർമം കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകാൻ ഉപയോഗിക്കുന്ന ഒരു നാടൻ ഫേസ് ടോണർ നമുക്കൊന്ന് പരിചയപ്പെടാം. വെറും മൂന്ന് ചേരുവകൾ മാത്രമാണ് ഈ ടോണറിന് ആവശ്യം.

Image Credit: Canva

കറ്റാർവാഴ

സൗന്ദര്യ സംരക്ഷണക്കിന്റെ കാര്യത്തിൽ ഓൾറൗണ്ടറാണ് കറ്റാർവാഴ. വൈറ്റമിന്‍ എ, സി, ഇ തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

Image Credit: Canva

കറ്റാര്‍ വാഴയില്‍ ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുഖത്തെ മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിന് ഇത് സഹായിക്കുന്നു. ചര്‍മത്തില്‍ പാടുകള്‍ വീഴുന്നതും മുഖക്കുരു വരുന്നതും തടയാന്‍ കറ്റാര്‍ വാഴ ജെല്‍ വളരെയ

Image Credit: Canva

റോസ് വാട്ടർ

ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് നിസംശയം പറയാം. ഇത് ചർമത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്.

Image Credit: Canva

പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നതു ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മോയ്‌സ്ചറൈസിങ് ഗുണങ്ങളും മൃദുലമായ ചർമത്തിന് മികച്ചതാണ്.

Image Credit: Canva

ഗ്ലിസറിൻ

വരണ്ട ചർമം മൃദുവാക്കാനുള്ള മികച്ച വഴിയാണ് ഗ്ലിസറിന്‍. ഇതിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചർമത്തിന്റെ ഈർപ്പം മൂന്നിരട്ടിയാക്കുവാൻ ഗ്ലിസറിന്‍ സഹായിക്കുന്നു.

Image Credit: Canva

പല മോയിസ്ചറൈസറുകളിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഗ്ലിസറിന്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞ് തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്നു.

Image Credit: Canva

ചെയ്യേണ്ടത് ഇത്ര മാത്രംഇവ മൂന്നും ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണമയമുള്ള ചര്‍മമാണെങ്കിൽ കുറച്ചു മാത്രം ഗ്ലിസറിന്‍ എടുക്കാം. ശേഷം നല്ലതുപോലെ കലര്‍ത്തി രാത്രി കിടക്കാന്‍ നേരം മുഖത്ത് പുരട്ടി മസാജ് ചെയ്യാം.

Image Credit: Canva

മുഖത്തിന് തിളക്കവും മിനുസവും നല്‍കാന്‍ ഏറെ നല്ലതാണ് ഈ ടോണർ. ഏത് തരം ചര്‍മത്തിനും ഇതേറെ ഗുണം നല്‍കുന്നു.

Image Credit: Canva

ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി ചര്‍മത്തിന് മാര്‍ദവവും ഈ ടോണർ നല്‍കുന്നു. ദിവസവും ഉറങ്ങുന്നതിന് മുൻപ് ഈ ടോണർ ഉപയോഗിക്കാൻ മറക്കരുത്. ഇനി കുഞ്ഞുങ്ങളുടെ പോലുള്ള ചർമം നിങ്ങൾക്കും നേടാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article