ചെമ്പരത്തിയാണ് താരം; മുഖം തിളങ്ങും, മുടി ഇടതൂർന്ന് വളരും

6f87i6nmgm2g1c2j55tsc9m434-list 39a8r005e23qo4uil7hcns284n 4fvpvuljid1uv24gc3uiqs2l0t-list

‘നിന്റെ ചെവിയിൽ ചെമ്പരത്തി വയ്ക്കാന്‍ സമയമായോ?’നമ്മൾ സുഹൃത്തുക്കളോട് കളിയാക്കി ചോദിക്കാറുണ്ട്. എന്നാൽ അത്ര നിസ്സാരമല്ല ചെമ്പരത്തി. ചർമത്തിനും മുടിക്കും അത്യുത്തമമണ്.

Image Credit: Canva

ചെമ്പരത്തി എണ്ണ മുടിയുടെ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണ്. അതുപോലെ തന്നെയാണ് ഹെയർപാക്കും. മുഖം തിളങ്ങുന്നതിനായി ചെമ്പരത്തി ഫെയ്സ്മാസ്കും ഉപയോഗിക്കാറുണ്ട്.

Image Credit: Canva

ചെമ്പരത്തി എണ്ണ

ശുദ്ധമായ വെളിച്ചെണ്ണയിൽ ചെമ്പരത്തി ചേർത്ത് കാച്ചിയെടുക്കുന്നതാണ് ചെമ്പരത്തി എണ്ണ.

Image Credit: Canva

എണ്ണ തയാറാക്കുന്നതിനായി ആദ്യം ചെമ്പരത്തി അൽപം വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. അതിനു ശേഷം ഈ വെള്ളം അരിച്ചെടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കാച്ചിയെടുക്കുക.

Image Credit: Canva

ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിച്ച് മുപ്പതുമിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കളയുക. മുടി നന്നായി വളരാൻ എണ്ണ ഗുണംചെയ്യും.

Image Credit: Canva

ചെമ്പരത്തി ഹെയർമാസ്ക്

തലയ്ക്ക് തണുപ്പേകി മുടി നന്നായി വളരാൻ ഈ ആഴ്ചയിൽ ഒരിക്കലെങ്കിലും ചെമ്പരത്തി മാസ്ക് ഉപയോഗിക്കാം.

Image Credit: Canva

ഇതിനായി കുറച്ച് ചെമ്പരത്തി പൂവും ഇലയും എടുത്ത് കഴുകി വൃത്തിയാക്കുക. ശേഷം അൽപം വേള്ളം ചേർത്ത് അരച്ചെടുക്കുക. അൽപം തൈര് ചേർത്ത് ഇത് യോജിപ്പിച്ചെടുക്കണം.

Image Credit: Canva

ഈ മിക്സ് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് ഇരുപതു മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക. മുടിക്ക് നല്ല തിളക്കം നൽകുന്നതിനും കൊഴിച്ചിൽ മാറി നന്നായി വളരുന്നതിനും ഈ മാസ്ക് സഹായിക്കും.

Image Credit: Canva

ചെമ്പരത്തി ഫെയ്സ് മാസ്ക്

മുഖത്തെ മൃതകോശങ്ങളില്ലാതാക്കി നല്ല തിളക്കം നൽകാൻ സഹായിക്കുന്നതാണ് ചെമ്പരത്തി ഫെയ്സ് മാസ്ക്.

Image Credit: Canva

ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ ഈ മാസ്ക് സഹായിക്കും. കുറച്ച് ചെമ്പരത്തിയുടെ ഇതളുകളും ഇഞ്ചി ഓയിലും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് അൽപം തൈരും കൂടി ചേർത്ത് യോജിപ്പിക്കുക.

Image Credit: Canva

ഇനി ഈ മാസ്ക് മുഖത്തും കഴുത്തിലുമിട്ട് നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിയുമ്പോൾ കഴുകികളയാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article