പുരികം മാത്രമല്ല കൺപീലികളും നല്ല കട്ടിയിൽ വളർത്താം

6f87i6nmgm2g1c2j55tsc9m434-list 7jf11ujbhgdkn0ao2gcqbu0ieu 4fvpvuljid1uv24gc3uiqs2l0t-list

നല്ല കട്ടിയുള്ള പുരികങ്ങൾ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലെ? അതുപോലെ തന്നെ നല്ല കറുത്ത കട്ടിയുള്ള കൺപീലികൾ കൂടി കിട്ടിയാലോ? നല്ല നീളവും ഭംഗിയുമുള്ള കൺപീലി മുഖത്തിന് പ്രത്യേകഭംഗി നൽകും.

Image Credit: Canva

ചിലർ അതിനായി ആർട്ടിഫിഷ്യൽ കൺപീലികളും, മസ്കാരയുമൊക്കെ വച്ചാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. ഇനി അത്തരം ചിലവുകളെക്കുറിച്ച് ഒന്നും നിങ്ങൾ ചിന്തിക്കേണ്ട. പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Image Credit: Canva

ആവണക്കെണ്ണ

മുടിയുടെ കാര്യം ആലോചിക്കുമ്പോൾ ആദ്യം ഓർമവരുന്നത് ആവണക്കെണ്ണ തന്നെയാണ്. മുടി വളർത്താൻ ഏറ്റവും മികച്ചതാണ് ഇത്.

Image Credit: Canva

ഇതിൽ അടങ്ങിയിരിക്കുന്ന റിസിനോലിക് ആസിഡിന് ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് കൺപീലികൾ വളർത്തിയെടുക്കാൻ സഹായിക്കും.

Image Credit: Canva

ഇതിനായി 1 ടേബിൾ സ്പൂൺ ആവണക്കെണ്ണ കൺപ്പീലികളിൽ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം കഴുകി കളയണം. പെട്ടെന്ന് വളരട്ടെയെന്ന് കരുതി ഒന്നിലധികം ദിവസം ഇത് കണ്ണിൽ വയ്ക്കാൻ പാടില്ല. അത് പ്രതികൂല ഫലം ചെയ്യും.

Image Credit: Canva

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി കൺപീലികളുടെ വളർച്ചയെ സഹായിക്കാൻ ഏറെ മികച്ചതാണ്. ഇത് പീലികൾ വളരാൻ മാത്രമല്ല അവയ്ക്ക് ബലം കിട്ടാനും സഹായിക്കും.

Image Credit: Canva

ഇതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം പെട്രോളിയം ജെല്ലി കൺപീലികളിൽ പുരട്ടുക. പുരികങ്ങളിലും തേക്കാവുന്നതാണ്. ശേഷം രാവിലെ ഉണരുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക

Image Credit: Canva

വിറ്റാമിൻ–ഇ ഗുളികകൾ

പീലികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വിറ്റാമിൻ–ഇ ഗുളികകൾ മികച്ച പോംവഴിയാണ്. ഇത് ഗുളികയായി വേണമെങ്കിൽ കഴിക്കാം.

Image Credit: Canva

എന്നാൽ കഴിക്കുന്നതിനു പകരം വിറ്റാമിൻ ഇ ഓയിൽ ഉറങ്ങുന്നതിന് മുമ്പ് കൺപീലികളിൽ പുരട്ടുന്നതാവും കൂടുതൽ ഉചിതം.

Image Credit: Canva

വിറ്റാമിൻ ഇ ഓയിൽ കിട്ടിയില്ലെങ്കിൽ ക്യാപ്സ്യൂളുകൾ പൊട്ടിച്ച് കിട്ടുന്ന എണ്ണയിൽ ഒരു ചെറിയ ബ്രഷ് മുക്കി കൺപീലികളിൽ തേച്ചാൽമതിയാകും. ഇത് ആഴ്ചയിൽ 3 തവണ വരെ ഉപയോഗിക്കാം.

Image Credit: Canva

നാരങ്ങ തൊലി

നാരങ്ങയുടെ തൊലി മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ്. നാരങ്ങയുടെ തൊലി ആവണക്കെണ്ണയിലോ ഒലിവ് ഓയിലിലോ മുക്കി വെക്കുക.

Image Credit: Canva

കുറച്ചു ദിവസങ്ങൾ ഇങ്ങനെ തന്നെ വയ്ക്കണം. ശേഷം ഈ എണ്ണ ഉറങ്ങുന്നതിനു മുമ്പ് കൺപീലികളിൽ പുരട്ടാം. പീലികളുടെ വളർച്ചയ്ക്ക് ഇത് സഹായിക്കും.

Image Credit: Canva

കറ്റാർവാഴ ജെൽ

ചർമത്തിനു മാത്രമല്ല മുടിക്കും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ. ഇതിലെ എൻസൈമുകളും മറ്റ് പോഷകങ്ങളും മുടി പോകുന്നത് തടയാൻ വളരെയധികം സഹായിക്കും.

Image Credit: Canva

കറ്റാർവാഴയുടെ ജെൽ എടുത്ത് നന്നായി ഉടച്ച ശേഷം കൈവിരലുകൾ ഉപയോഗിച്ച് കൺപ്പീലികൾ തേച്ച് പിടിപ്പിക്കാം.

Image Credit: Canva

രാത്രിയിൽ കിടക്കുമ്പോൾ തേച്ച് രാവിലെ ഇത് കഴുകി കളയാം. തണുത്ത വെള്ളത്തിൽ വേണം കഴുകി കളയാൻ.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article