കൈയ്ക്കു വേണം ശ്രദ്ധ; ഇതാ സൂപ്പർ സ്ക്രബുകൾ

6f87i6nmgm2g1c2j55tsc9m434-list 24btobkdrnp3mb9bqrk17ke6s1 4fvpvuljid1uv24gc3uiqs2l0t-list

മുഖം വൃത്തിയായി സൂക്ഷിക്കാനും, മുടി മിനുസമുള്ളതാക്കാനും ഒക്കെ നമ്മൾ ഒത്തിരി പണവും സമയവും എല്ലാം മാറ്റിവയ്ക്കാറുണ്ട്. എന്നാൽ അതേ ശ്രദ്ധ നിങ്ങൾ നിങ്ങളുടെ കൈകൾക്ക് കൊടുക്കാറുണ്ടോ? ഇല്ലെങ്കിൽ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Image Credit: Canva

കൈകളുടെ സംരക്ഷണം എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പലപ്പോഴും വീട്ടിലെ പണികൾ എല്ലാം ചെയ്ത് കഴിയുമ്പോൾ കൈകളും കാലുകളുമൊക്കെ സോപ്പും വെള്ളവുമൊക്കെ വീണ് ആകെ മോശമായി മാറും.

Image Credit: Canva

ചർമത്തെ അപേക്ഷിച്ച് കൈകളാണ് എപ്പോഴും കൂടുതൽ പരുപരുത്തതായി മാറുന്നത്. എപ്പോഴും ജോലികൾ ചെയ്യുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. കൈകളുടെ ഭംഗിയും അതുപോലെ മൃദുത്വവും നിലനിർത്താൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില സ്ക്രബുകൾ പരിചയപ്പെടാം.

Image Credit: Canva

ഓട്സും തേനും

ചർമം മൃദുലമാക്കാനും തിളക്കം താരനും ഉള്ള മികച്ച ഉപാധിയാണ് തേൻ. നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിനും തേനിനും സാധിക്കാറുണ്ട്.

Image Credit: Canva

ഓട്സ് ആണെങ്കിൽ മികച്ച സ്ക്രബർ ആയി പ്രവർത്തിക്കുകയും ചെയ്യും. ഇതിനായി 2 ടേബിൾ സ്പൂൺ ഓട്സും 1 ടേബിൾ സ്പൂൺ തേനും ചേ‍ർത്ത് യോജിപ്പിക്കുക.

Image Credit: Canva

ഇവ നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഈ സ്ക്രബ് കൈകളിലിട്ട ശേഷം നന്നായി മസാജ് ചെയ്യുക. ഒരു 15 മിനിറ്റ് വച്ച ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകി കളയാം

Image Credit: Canva

വെളിച്ചെണ്ണയും കാപ്പിപൊടിയും

നിറം വർധിപ്പിക്കാൻ മികച്ച ഉപാധിയാണ് കാപ്പിപ്പൊടി. അതുപോലെ ചർമത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും.

Image Credit: Canva

വെളിച്ചെണ്ണ നമ്മുടെ ചർമത്തിന് ഏറ്റവും മികച്ച ഒന്നാണ്. ചർമത്തിലെ പരുപരുപ്പൊക്കെ മാറ്റാൻ വെളിച്ചെണ്ണ ഒത്തിരി സഹായിക്കും.ഇതിനായി 2 ടേബിൾ സ്പൂൺ കാപ്പിപൊടി 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക.

Image Credit: Canva

ആവശ്യമെങ്കിൽ അൽപ്പം പഞ്ചസാരയും കൂടി ചേർക്കാവുന്നതാണ്. ഇനി ഈ മാസ്ക് കൈകളിൽ ഇട്ട് നന്നായി മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം ഇത് കഴുകി കളയാം. മാറ്റം നിങ്ങൾക്ക് കണ്ടറിയാൻ പറ്റും.

Image Credit: Canva

ഒലിവ് ഓയിലും പഞ്ചസാരയും

കഴിച്ചാൽ ചർമത്തിന് നല്ലതല്ലെങ്കിലും നല്ലൊരു സ്ക്രബായിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് പഞ്ചസാര.

Image Credit: Canva

ഇതിനായി 2 ടേബിൾ സ്പൂൺ പഞ്ചസാരയും 1 ടേബിൾ സ്പൂൺ ഒലീവ് ഓയിലും നന്നായി യോജിപ്പിക്കുക. ശേഷം ഈ പായ്ക്ക് കൈകളിൽ നന്നായി തേച്ച് പിടിപ്പിക്കുക.

Image Credit: Canva

ഒരു 15 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. കൈകൾ ഒരിക്കലും കട്ടിയായി സ്ക്രബ് ചെയ്യരുത്. മൃദുവായിട്ട് വേണം ചെയ്യാൻ.

Image Credit: Canva

ഉപ്പും നാരങ്ങാ നീരും

ചർമത്തിൽ മാജിക്കുകൾ ചെയ്യാൻ കഴിവുള്ള ഒന്നാണ് നാരങ്ങ. എന്നാൽ നാരങ്ങ നീര് ചർമത്തിൽ നേരിട്ടോ അല്ലെങ്കിൽ അത് മാത്രമായോ ഉപയോ​ഗിക്കാൻ പാടില്ല. അത് വിപരീത ഫലമാകും നൽകുക.

Image Credit: Canva

ഈ മാസ്ക് ഉണ്ടാകാനായി അര നാരങ്ങയുടെ നീര് പിഴിഞ്ഞ് എടുക്കുക. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കുക.

Image Credit: Canva

ശേഷം ഈ മിശ്രിതം കൈകളിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക.ഒരു 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article