വീട്ടിലുണ്ടാക്കാം ഒരു സൂപ്പർ ആന്റി ഏയ്ജിങ് ക്രീം

6f87i6nmgm2g1c2j55tsc9m434-list 7fvc7d14hit67q2fbiucmmp3tu 4fvpvuljid1uv24gc3uiqs2l0t-list

തൊടിയിൽ കാണുന്ന ശംഖുപുഷ്പം പ്രായം കുറയ്ക്കാൻ കെൽപ്പുള്ളതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ‘ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ്’ അടങ്ങിയ ശംഖുപുഷ്പത്തിന് ചർമം യൗവനത്തിൽ നിർത്താനുള്ള ശേഷിയുണ്ട്.

Image Credit: Canva

പ്രായമാകുമ്പോൾ ചർമത്തിന്റെ ഇലാസ്തികത കുറയുന്ന പ്രതിഭാസത്തെ ഒരു പരിധിവരെ ഇത് തടഞ്ഞു നിർത്തും.

Image Credit: Canva

ആന്റി ഇൻഫ്ലമേറ്ററിയായി പ്രവർത്തിക്കുന്നതുകൊണ്ട് ചർമത്തിനുണ്ടാകുന്ന റാഷസ്, മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ കുറയ്ക്കാനും ശംഖു പുഷ്പം ഉപയോഗിക്കാം.

Image Credit: Canva

വലിയ വില കൊടുത്ത് വാങ്ങുന്ന ആന്റി ഏയ്ജിങ് ക്രീം ശംഖുപുഷ്പം ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

Image Credit: Canva

ഇതിനായി ശംഖുമുഖത്തിനൊപ്പം കറ്റാർവാഴയും ആവശ്യമാണ്. സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍വാഴ.

Image Credit: Canva

അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പാക്കുന്ന ഒന്നാണിത്. കറ്റാർവാഴയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമെല്ലാമുണ്ട്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്.

Image Credit: Canva

പായ്ക്ക് തയാറാക്കുന്ന വിധംഇതിനായി ആദ്യം ശംഖുപുഷ്പം ചൂടുവെള്ളത്തിൽ നന്നായി തിളപ്പിക്കുക. ഇതൊരു നീല ലായനി ആയി മാറും.

Image Credit: Canva

ഇത് തിളച്ച് നല്ലതുപോലെ വറ്റുമ്പോള്‍ വാങ്ങി ഊറ്റിയെടുക്കണം. ഇതിലേയ്ക്ക്‌ ചൂടാറുമ്പോള്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്തിളക്കാം. ഈ മിശ്രിതം ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങാവുന്നതാണ്. വേണമെങ്കില്‍ അല്‍പം വൈറ്റമിന്‍ ഇ ഓയില്‍ കൂടി ഇതില്‍ ചേര്‍ക്കാം. ഇത് തുടർച്ചയായി ചെയ്താൽ നല്ല ഫലം ലഭിക്കും.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article