കുട്ടികൾക്ക് ചർമ സംരക്ഷണം ആവശ്യമാണോ? ഗുണത്തേക്കാൾ ദോഷങ്ങളേറെ

6f87i6nmgm2g1c2j55tsc9m434-list 2va43fqhugp9nrumq58r1gvnd9 4fvpvuljid1uv24gc3uiqs2l0t-list

ഒരു പൊട്ടും കുറച്ച് പൗഡറുമിട്ടാൽ സ്കൂളിൽ പോകാൻ തയാറായ ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ജെൻ–സി കുട്ടികളുടെ കാര്യം അങ്ങനെയല്ല.

Image Credit: Canva

ഇൻസ്റ്റഗ്രാമിലും യൂട്യുബിലുമൊക്കെയായി നിരവധി ബ്യൂട്ടി ഇൻഫ്ലുവെൻസേഴ്സിനെയും മറ്റും കണ്ട് കുട്ടികളെല്ലാം ഇക്കാര്യത്തിൽ പ്രൊ ആയിരിക്കുകയാണ്.

Image Credit: Canva

മേക്കപ്പിൽ മാത്രമല്ല ചർമ സംരക്ഷണത്തിലും ഇവർ മിടുക്കരാണ്. എന്നാൽ ഈ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ഇക്കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമുണ്ടോ?

Image Credit: Canva

കുട്ടികളുടെ ചർമം നല്ല പ്രതിരോധശേഷിയുള്ളതും ദിവസേന വളർന്നു കൊണ്ടിരിക്കുന്നതും ആണ്. ഇവരുടെ ചർമത്തിൽ സ്വാഭാവികമായ ഒരു സംരക്ഷണ വലയമുണ്ട്. ചർമ സംരക്ഷണ ഉൽപന്നങ്ങളുടെ അമിതമായ ഉപയോഗം ഈ സ്വാഭാവിക സംരക്ഷണത്തെ ദുർബലപ്പെടുത്തും. ഇത് വരൾച്ച, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

Image Credit: Canva

ഇളംചർമത്തിൽ ശക്തമായ ക്ലെൻസറുകൾ ഉപയോഗിക്കുന്നത് ചർമത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന എണ്ണകളെ ഇല്ലാതാക്കും. ചില ഉത്പന്നങ്ങളിലുള്ള ആൽക്കഹോൾ കണ്ടന്റ് ചർമത്തെ വരണ്ടതാക്കുകയും സ്വാഭാവിക സംരക്ഷണത്തെ തടയുകയും ചെയ്യും.

Image Credit: Canva

ആന്റി ഏജിങ് ക്രീമുകൾ വരെ ഇപ്പോൾ ചെറിയ കുട്ടികൾ ഉപയോഗിക്കുന്നുണ്ട്. മുൻകരുതൽ എന്ന നിലയിലാണ് കുട്ടികൾ ഇക്കാര്യങ്ങൾ ഉപയോഗിക്കുന്നത്.

Image Credit: Canva

റെറ്റിനോയിഡുകൾ അല്ലെങ്കിൽ ചില ആസിഡുകൾ പോലുള്ള ചേരുവകൾ ഇത്തരത്തിലുള്ള ക്രീമുകളിൽ ഉണ്ട്. ചെറുപ്രായത്തിൽ ഇതൊക്കെ ഉപയോഗിക്കുന്നത് യഥാർഥത്തിൽ ചർമത്തിനു മോശമാണ്.

Image Credit: Canva

കൊളാജനും ഇലാസ്തികതയും നഷ്ടപ്പെട്ട് തുടങ്ങിയ മുതിർന്നവരുടെ ചർമത്തിനു വേണ്ടിയാണ് ഇത്തരം ചേരുവകൾ തയാറാക്കിയിരിക്കുന്നത്.

Image Credit: Canva

ഇളംചർമകാർക്ക് ഇത്ര ഉയർന്ന പ്രോട്ടീനുകളുടെ അളവ് ആവശ്യമില്ല.കുട്ടികൾ ചർമ സംരക്ഷണം ലളിതമായി നിലനിർത്തുന്നതിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. കുട്ടികളുടെ ചർമം കാലക്രമേണ പ്രതിരോധശേഷിയുള്ളതും ആരോഗ്യമുള്ളതുമായി വളരാൻ ഇത് അനുവദിക്കും.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article