ഓയിൽ പുള്ളിങ് എന്ന് കേട്ടിട്ടുണ്ടോ? സെലിബ്രിറ്റികൾ സാധാരണയായി ചെയ്യുന്ന ഒരു രീതിയാണിത്. ആരോഗ്യത്തിനു ധാരാളം ഗുണങ്ങൾ ലഭിക്കുന്ന ഓയിൽ പുള്ളിങ് അതിരാവിലെ സ്ഥിരമായി ചെയ്യുന്നവരാണ് പല താരങ്ങളും. എന്നാൽ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലർക്കും സംശയമാണ്. എന്താണ് സൗന്ദര്യ സംരക്ഷണത്തിൽ ഓയിൽ പുള്ളിങ്ങിനുള്ള സ്ഥാനം എന്നു നോക്കാം.
അതിരാവിലെ വെറും വയറ്റിൽ അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത് വായിലൊഴിച്ച് കവിൾ കൊള്ളുന്ന പ്രവൃത്തിയാണ് ഓയിൽ പുള്ളിങ്.
പത്തു മിനിറ്റ് നേരത്തേക്കെങ്കിലും ഇത്തരത്തിൽ കവിൾ കൊള്ളണമെന്നാണ്. അതിനു ശേഷം തുപ്പിക്കളഞ്ഞ് സാധാരണ പോലെത്തന്നെ വായിൽ വെള്ളമൊഴിച്ച് പല്ല് തേക്കാം.
വെളിച്ചെണ്ണ മാത്രമല്ല ഒലിവ് ഓയിൽ, എള്ളെണ്ണ, സൂര്യകാന്തി ഓയിൽ എന്നിവയും ഉപയോഗിക്കുന്നവരുണ്ട്. ഒരിക്കലും ഈ എണ്ണ കുടിക്കാൻ പാടില്ല. അത് പ്രത്യേകം ശ്രദ്ധിക്കണം.
വായുടെ ആരോഗ്യത്തിനും വിഷാംശം ഇല്ലാതാക്കുന്നതിനുമുള്ള ഒരു പുരാതന ആയുർവേദ പ്രതിവിധിയാണ്. ഓയിൽ പുള്ളിങ്ങിന്റെ ഗുണങ്ങൾ വായിൽ മാത്രമല്ല, ശരീരത്തിലുടനീളം, പല തരത്തിൽ നൽകുന്നുണ്ട്.
ഓയിൽ പുള്ളിങ് ചെയ്യുന്നത് വഴി മഞ്ഞ പല്ലുള്ളവർക്ക് ഒരാശ്വാസം നൽകും. ഇത് പല്ലിന് നല്ല നിറവും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും
ദിവസവും രാവിലെ ഓയിൽ പുള്ളിങ് ചെയ്യുന്നതു വഴി നിങ്ങളുടെ ജോ ലൈനും മികച്ചതാവും. ഇത് ഒരു വ്യായാമം പോലെയാണ്.
അതുകൊണ്ടു തന്നെ ദിവസവും 10 മിനിറ്റ് നേരം ഇങ്ങനെ ചെയ്യുന്നതു നിങ്ങളുടെ മുഖത്തിന്റെ ലുക്ക് തന്നെ മാറ്റും. ആ മാറ്റം ദിവസങ്ങൾക്കുള്ളിൽ തന്നെ കാണാനും സാധിക്കും. കൂടാതെ ചർമത്തിനു തിളക്കം നൽകാനും ഇത് സഹായിക്കും എന്നാണ് പറയപ്പെടുന്നത്.
ആന്റി കാർസിനോജനിക് ആയതു കൊണ്ടുതന്നെ ധാരാളം ആരോഗ്യഗുണങ്ങൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിനെ വരെ ഇല്ലാതാക്കാൻ സഹായക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
കൂടാതെ ഇത് ശരീരത്തിലുണ്ടാകുന്ന അണുബാധയെ ചെറുക്കുന്നു. ഒരു പരിധി വരെ ശരീരത്തിലുണ്ടാകുന്ന അണുബാധയ്ക്ക് ഓയിൽ പുള്ളിങ് പരിഹാരം കാണുന്നുണ്ട്. മാത്രമല്ല ഫംഗൽ ഇൻഫെക്ഷനെയും ഇത് തടഞ്ഞു നിർത്തും. ഓയിൽ പുള്ളിങ് ചെയ്യുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കും
എന്നാൽ ഇതിനു ചില ദോഷവശങ്ങൾ ഉണ്ടെന്ന അഭിപ്രായവും ഉണ്ട്. ഓയിൽ പുള്ളിങ് ചെയ്യുന്നവരിൽ കണ്ടു വരുന്ന രോഗാവസ്ഥകളിൽ ഒന്നാണ് ലിപ്പോയ്ഡ് ന്യുമോണിയ.
വെളിച്ചെണ്ണ വായിൽ കവിൾ കൊള്ളുമ്പോൾ ചെറിയ അളവിലെങ്കിലും എണ്ണ ശരീരത്തിനകത്തേക്ക് പോകും. ഇത്തരത്തിൽ അകത്തേക്കെത്തുന്ന എണ്ണ പലപ്പോഴും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. കൂടാതെ ഓയിൽ പുള്ളിങ് ചെയ്യുന്നവരിൽ കൂടുതലാളുകളിലും ഇത്തരത്തിൽ വയറിന് അസ്വസ്ഥതകൾ കാണാറുണ്ട്.