തണുപ്പുകാലം എത്തുമ്പോൾ ഏറ്റവും പ്രശ്നം ചർമത്തിനും ചുണ്ടുകൾക്കുമാണ്. ചുണ്ടിലെ ചര്‍മം മറ്റു ചര്‍മത്തേക്കാള്‍ നേര്‍ത്തതാണ്.
ചുണ്ടിലെ ചര്‍മത്തില്‍ വിയര്‍പ്പു ഗ്രന്ഥികളോ മറ്റു രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.
അതുകൊണ്ട് നമ്മൾ തന്നെ ചില വഴികൾ കണ്ടെത്തേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.ഇന്ത്യാഗേറ്റിനു മുന്നിൽ ബാത്ത് ടവല്‍ ധരിച്ചെത്തി യുവതി
ചുണ്ടുകള്‍ മോയ്‌സ്ച്വർ ചെയ്യാന്‍ ഏറ്റവും മികച്ച വഴിയാണ് വെളിച്ചെണ്ണ. ചുണ്ടുകളില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ ചുണ്ടുകളില്‍ തൊലി പൊളിഞ്ഞിരിക്കുന്ന അവസ്ഥയും വെളിച്ചെണ്ണ തേക്കുന്നത് കാരണം ഉണ്ടാവുകയില്ല.
ഇതിനായി കുറച്ച് വെളിച്ചെണ്ണ എടുത്ത്ചുണ്ടില്‍ നന്നായി തേച്ച് പിടിപ്പിക്കുക. വേണമെങ്കിൽ ചെറുതായി മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്. ഇത് ചർമം വരളുന്ന അവസ്ഥ തടയും.
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും നല്ലതാണ് വെള്ളരിക്കാനീര്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിനുമുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിനു നിറം നൽകാനും വരൾച്ച തടയാനും സഹായിക്കും.
ചര്‍മത്തെ മോയ്‌സ്ച്വര്‍ ചെയ്യാന്‍ കറ്റാര്‍വാഴ ജെല്‍ വളരെ നല്ലതാണ്. ഇത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
വീട്ടിൽ വളർത്തുന്ന കറ്റാർവാഴയോ അല്ലെങ്കിൽ കടയിൽ നിന്നു വാങ്ങുന്ന കറ്റാർവാഴ ജെല്ലോ ഉപയോഗിക്കാം. ഇത് ചുണ്ടുകള്‍ മൃദുലമാക്കാനും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
ചുണ്ടിലെ വരൾച്ച മാറ്റാൻ ഏറ്റവും നല്ലതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. രാത്രി ഉറങ്ങുന്നതിനു മുൻപും അൽപം നെയ്യ് ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നതു തടയാൻ സഹായിക്കും.
വരണ്ട ചർമം അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.
ഒലിവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ഇരട്ടിഫലം നൽകും. ഇത് ദിവസവും രണ്ടു നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ മികച്ചതാണ്.