തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ 1909 ജൂലൈ 1 – ന് ജനിച്ചു
കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു.
അമ്മ (1934), കുടുംബിനി (1936), പ്രഭാങ്കുരം (1942), കളിക്കൊട്ട (1949), പ്രണാമം (1954), സോപാനം (1958), മഴുവിന്റെ കഥ (1966), മാതൃഹൃദയം (1988) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
1987ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
1964ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1965ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1995ൽ സമഗ്ര സംഭാവനക്കുള്ള എഴുത്തച്ഛൻ പുരസ്കാരവും 1996ൽ സരസ്വതി സമ്മാനവും ലഭിച്ചു.
പ്രശസ്ത സാഹിത്യകാരി കമലാദാസ് എന്ന മാധവിക്കുട്ടി മകളാണ്.
അൽഷിമേഴ്സ് രോഗത്തിനൊടുവിൽ 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.