മാധവിക്കുട്ടിയുടെ പത്ത് പുസ്തകങ്ങൾ

74knnq045rvr1kfmuugv3papas 6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list

വായനക്കാരുടെ മനസ്സുകളിൽ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരി

മലയാളത്തിലും ഇംഗ്ലിഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1934 മാർച്ച് 31ന് തൃശൂരിൽ ജനിച്ചു.

കവയിത്രിയായ ബാലാമണിയമ്മ അമ്മയും പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനുമായിരുന്നു.

മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലിഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് രചനകൾ നടത്തിയിരുന്നത്.

ചേക്കേറുന്ന പക്ഷികള്‍, നഷ്ടപ്പെട്ട നീലാംബരി, പക്ഷിയുടെ മണം, നീര്‍മാതളം പൂത്തകാലം, കടൽ മയൂരം എന്നിവയാണ് പ്രധാന കൃതികൾ.

ആത്മകഥയായ എന്റെ കഥ - ഇംഗ്ലിഷ് അടക്കം 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

1984ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

കേരള സാഹിത്യ അക്കാദമി ചെറുകഥ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

2009 മേയ് 31-ന് പൂനെയിൽ വെച്ച് അന്തരിച്ചു.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html