മലയാളത്തിലെ പ്രശസ്ത കവിയും സാമൂഹിക, പരിസ്ഥിതി പ്രവർത്തകയും
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനാണ് പിതാവ്.
1934 ജനുവരിയിൽ ജനിച്ചു.
തത്ത്വശാസ്ത്രത്തിൽ എം.എ. ബിരുദം.
പാതിരാപ്പൂക്കൾ, മദ്രാസ്, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ?, കൃഷ്ണകവിതകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
തിരുവനന്തപുരം ജവാഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കുട്ടികൾക്കുള്ള 'തളിര്' മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
പ്രകൃതിസംരക്ഷണസമിതിയുടെയും 'അഭയ'യുടെയും സ്ഥാപക സെക്രട്ടറിയായിരുന്നു.
സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, സരസ്വതി സമ്മാൻ തുടങ്ങിയവ ലഭിച്ചു.