1960 നവംബര്‍ 24-ന് കോട്ടയത്ത് ജനിച്ചു. ഊട്ടി, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ആദ്യനോവലായ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് 1997-ല്‍ ബുക്കര്‍ സമ്മാനം നേടി.
ദി എന്‍ഡ് ഓഫ് ഇമാജിനേഷന്‍, ദി ആള്‍ജിബ്രാ ഓഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്, ആന്‍ ഓര്‍ഡിനറി പേഴ്‌സണ്‍സ് ഗൈഡ് ടു എംപയര്‍ തുടങ്ങിയവ പ്രധാന കൃതികള്‍.
എഴുത്തില്‍ മുഴുകിയും വിവിധ ജനകീയ സമരപ്രസ്ഥാനങ്ങളോടു സഹകരിച്ചും കഴിയുന്നു.
ദി ഷേപ് ഓഫ് ദ ബീസ്റ്റ്, ലിസണിങ് റ്റു ഗ്രാസ്‌ഹോപ്പേഴ്‌സ്, ബ്രോക്കണ്‍ റിപ്പബ്ലിക്ക്, ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ് തുടങ്ങിയവ മറ്റു കൃതികള്‍.
2004 ൽ സാമൂഹ്യ പ്രവർത്തനത്തിന് സിഡ്നി സമാധാന സമ്മാനം ലഭിച്ചു.