ആസിഡ് ഗ്രാമം

6f87i6nmgm2g1c2j55tsc9m434-list 6923l611jaaaqk8av5i5d658rg 7g26pbb176ie4aqvu6vlinp7c2-list

പലായനത്തിനു കാത്തിരിക്കുന്ന ഏഴുനൂറോളം കുടുംബങ്ങൾ

മുറ്റത്തിറങ്ങിയാൽ കാലിൽ നീറ്റൽ, ശ്വാസം മുട്ടൽ, ത്വക് രോഗം

ആസിഡിന്റെ നീറ്റൽ കൊണ്ട് ഉള്ളും പുറവും കലങ്ങിയ നാടിനെ അവർ ആസിഡ് ഗ്രാമം എന്നു വിളിക്കുന്നു

‘ഈ മണ്ണ് ഏറ്റെടുക്കൂ, ഞങ്ങൾ പോകാൻ തയാറാണ്’

മണ്ണിനും വയലിനും ഓടയ്ക്കും വീടുകൾക്കു ചുറ്റും കെട്ടി നിൽക്കുന്ന വെള്ളത്തിനും ഓറഞ്ച് നിറം. അതാണു കൊല്ലം പന്മന പഞ്ചായത്തിലെ ചിറ്റൂരും പരിസരവും

കിണറുകളുടെ കൂട്ടമരണം

കെഎംഎംഎല്ലിന്റെ സംഭരണിയിൽ നിന്നു അയേൺ ഓക്സൈഡ് ചോർന്നു. ഭൂമിക്കടിയിൽ ആയിരുന്നു സംഭരണി. സമീപത്തെ തോട്ടിലും ഓടയിലും കിണറുകളിലും രാസലായനി ഒഴുകിപ്പരന്നു.