തീർഥാടകപ്രവാഹത്തിൽ സന്നിധാനവും പമ്പയും മാത്രമല്ല ശരണ വഴികളെല്ലാം നിറഞ്ഞു.
5 വർഷത്തിനു ശേഷമാണു ശബരിമലയിൽ ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്നത്.
മഹാപ്രളയം, യുവതീപ്രവേശം, കോവിഡ് തുടങ്ങിയ കാരണങ്ങളാൽ 5 വർഷം തീർഥാടകർ വളരെ കുറവായിരുന്നു.
1.07 ലക്ഷം പേർവരെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസങ്ങളാണ് കടന്നുപോയത്.
പതിനെട്ടാംപടി കയറാനുളള നിര ശരംകുത്തിയും മരക്കൂട്ടവും പിന്നിട്ട് ശബരിപീഠത്തിൽ എത്തി.
നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞതിനെ തുടർന്ന് ശബരിമല തീർഥാടകരുടെ വാഹനങ്ങൾ തിങ്കളാഴ്ച പകലും തീർഥാടനപാതകളിൽ തടഞ്ഞിട്ടു.