കേരള തലസ്ഥാനത്തു നിന്നു യാത്രതിരിച്ച് ഏഴു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് കണ്ണൂരിലേക്കു കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഒാട്ടം വിജയകരം.
ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് സമയ നേട്ടത്തോടെയാണ് വന്ദേഭാരത് എത്തിയത്
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍നിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി.
ട്രാക്കുകളുടെ ക്ഷമതയും ഉള്‍പ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിൽ സഞ്ചരിച്ചു
ട്രയൽ റൺ നടത്തിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എടക്കാട് റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നു