നാലു വർഷമായി തിരുവനന്തപുരം വലിയതുറ ഗവ.യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന നാലാം ക്ലാസുകാരി ബി.എസ്.സഞ്ജന ക്യാംപിലെ തന്നെ സ്കൂളിലേയ്ക്കു പോയി തുടങ്ങി.
സന്തോഷം വാനോളം...
കടലാക്രമണത്തിൽ വീടു നഷ്ടപ്പെട്ട സഞ്ജന ക്യാംപിലെ തറയിൽ കിടന്നു പൊട്ടിപ്പൊളിഞ്ഞ ടെലിവിഷൻ നോക്കി കോവിഡ് കാലത്ത് ഓൺലൈൻ പഠനം ആരംഭിച്ച ചിത്രം 2020–ൽ സ്കൂൾ തുറന്ന ദിനം മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നിരവധി പേർ സഞ്ജനയുടെ പഠനത്തിന് ടിവിയും ലാപ്ടോപ്പുമെല്ലാം നൽകിയപ്പോൾ ടിവി ക്യാംപിലെ മറ്റു കുട്ടികൾക്കു കൂടി പ്രയോജനപ്പെടുവാൻ എല്ലാവർക്കുമായി സഞ്ജനയും മാതാവും നൽകി
അന്നു കിട്ടിയ ലാപ്ടോപ് ഇന്നും സൂക്ഷിച്ച് ഉപയോഗിക്കുന്നുണ്ട്.
സ്കൂളിലേക്ക്...
ഇനി പഠിക്കാം....